ഓര്‍മകളുടെ തിരുനെല്ലി മുറ്റത്ത് അവര്‍ ഒന്നിക്കുന്നു
പേരാമ്പ്ര: തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ കൗമാരത്തെ താലോലിച്ച പഴയ വിദ്യാലയത്തിലേക്ക് നാളെ ഒരു കൂട്ടം യുവാക്കള്‍ എത്തുന്നു.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടത്തുകടവ് ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിയിറങ്ങിയ വിദ്യാര്‍ഥികള്‍ ഓര്‍മ്മ പുതുക്കലിന് ഒത്തുകൂടുന്നു 1991 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പല വഴിക്കായ് വേര്‍പിരിഞ്ഞ 189 പേരില്‍ ഇന്ന് ജീവിത പന്ഥാവിലുളള 185 പേരും അന്നത്തെ അധ്യാപകരും ഡിസംബര്‍ 26 തിങ്കളാഴ്ച പഴയ വിദ്യാലയത്തില്‍ ഓര്‍മ്മകള്‍ അയവിറക്കും.
വിദ്യാഥി അധ്യാപക കൂട്ടായ്മയും പൂര്‍വ വിദ്യാര്‍ഥികള്‍ വിദ്യാലയത്തിനായ് ഡോ :എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്തൂപ സമര്‍പ്പണവും, ഗുരു വന്ദനവും, കുട്ടികളുടെ കലാപരിപാടികളുംസ്‌നേഹവിരുന്നും, സ്വാന്തന പ്രവര്‍ത്തനങ്ങള്‍ക്കായ് ട്രസ്റ്റ് രൂപീകരണവും നടക്കും. കൂട്ടായ്മയുടെ ഉദ്ഘാടനവും കലാമിന്റെ സ്തൂപ സമര്‍പ്പണവും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നാളെ കാലത്ത് 10ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."