കുന്നിലെ അനധികൃത പ്രവര്‍ത്തിക്കെതിരെ നടപടി എടുക്കാന്‍ കലക്ടറുടെ ഉത്തരവ്
ആനക്കര: പട്ടിത്തറപഞ്ചായത്ത് ഓഫിസിന് മുന്നിലുള്ള വിവാദകുന്ന് ഇടിച്ചു നിരത്തി നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തികള്‍ തടയാന്‍ കലക്ടറുടെ ഉത്തരവ്. പ്രവര്‍ത്തി നടത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനും ജോലിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനുമാണ് തൃത്താല പൊലിസിന് ഒറ്റപാലം സബ് കലക്ടറുടെ നിര്‍ദ്ദേശം. ഏറെകാലമായി അധികാരികളുടെ കണ്ണുവെട്ടിച്ചും മറ്റും ഇവിടെഇടിച്ച് നിരത്തി ഖനനം നടത്തിവരുന്നു.
ഇതിനെതിരെ നടപടി എടുത്തവരെയെല്ലാം ഭരണപ്രതിപക്ഷ കരുത്തില്‍ ഭീഷണിപെടുത്തിയും സ്ഥലംമാറ്റിയും പണികൊടുത്തു വരികയായിരുന്നു. എന്നാല്‍ ഭയനകമായരതിയിലാണ് ഇവിടത്തെ പ്രവര്‍ത്തിയെന്നതിനാല്‍ നാട്ടുകാരും സമീപവാസികളും ഏറെ ഭീഷണിയിലാണ്.
അതിനിടെ അശാസത്രീയമായ വിധത്തില്‍ നടത്തിവന്ന ചുറ്റുമതിലും കുന്നിന്റെ വശങ്ങളും ഇടിഞ്ഞ് വീണതോടെ നാട്ടുകാര്‍ ഏറെ പ്രതിക്ഷേധത്തിലുമാണ്.
കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച റവന്യൂസംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് കലക്ടറുടെ ഉത്തരവ്. കോമ്പൗണ്ടിനകത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിക്കുള്ള വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ളനര്‍ദ്ദശമാണ് നല്‍കിയിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."