രാഷ്ട്രീയപാര്‍ട്ടികള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം: സ്പീക്കര്‍
വെട്ടത്തൂര്‍: കേരളത്തില്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗ്രാമീണ ജനതയുടെ ദുരിതമകറ്റാന്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കൂടി നേതൃപരമായ പങ്കുവഹിക്കണമെന്നും യുവജന സന്നദ്ധസംഘടനകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ശ്ലഘനീയമാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
കനിവ് കര്‍ക്കിടാംകുന്നിന്റെ ആസ്ഥാന മന്ദിരത്തിനു ശിലാസ്ഥാപന ചടങ്ങ് നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മങ്കട കോവിലകം സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് പാലിയേറ്റീവ് ക്ലിനിക്ക് ഉള്‍പ്പെടുന്ന ആസ്ഥാനമന്ദിരം നിര്‍മിക്കുന്നത്. സ്ഥലത്തിന്റെ പ്രമാണ കൈമാറ്റം മങ്കട കോവിലകം സഹോദരന്മാര്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദിന് കൈമാറി. ചടങ്ങില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍. ജില്ലാ പഞ്ചായത്തംഗം എം. ജിനേഷ്, രാധടീച്ചര്‍, കെ. രാധാകൃഷ്ണന്‍, രജിടീച്ചര്‍, പി. സുദര്‍ശനകുമാര്‍, അബ്ദുറഹ്മാന്‍, പി.കെ അബ്ദുല്‍ ഗഫൂര്‍, കെ. മുഹമ്മദ് അഷ്‌റഫ്, ടി.വി ഉണ്ണികൃഷ്ണന്‍, സലാം പുളിക്കല്‍ സംസാരിച്ചു. അഡ്വ. പി.കെ അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."