അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ കിലയില്‍ ദ്വിദിന ദേശീയ സെമിനാര്‍
തൃശൂര്‍: ഇതര സംസ്ഥാനങ്ങളിലെ അധികാര വികേന്ദീകരണ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പകര്‍ത്താനും അതുവഴി അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ദ്വിദിന ദേശീയ സെമിനാര്‍ കിലയില്‍ തുടങ്ങി.
അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ്മയായ ലോഗിന്റെ (ലോക്കല്‍ ഗവര്‍മ്മെന്റ് ഇനിഷേറ്റീവ്) ഇന്ത്യന്‍ ചാപ്റ്ററായ ലോഗിന്‍ ഇന്ത്യ കണ്‍ട്രി പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടക്കുന്നത്. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ ഉദ്ഘാടനം ചെയ്തു.
കില പ്രൊഫ.ഡോ.സണ്ണി ജോര്‍ജ് സ്വാഗതമാശംസിച്ചു. ഗുജറാത്ത്, സിക്കിം, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുളള വിദഗ്ദ്ധരും സന്നദ്ധസംഘടനാപ്രതിനിധികളുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിന്ന സന്നദ്ധസംഘടനയെ പ്രതിനിധീകരിച്ച് ചലച്ചിത്രതാരം പത്മപ്രിയ ജാനകിരാമന്‍,വീണ മഹോര്‍,നിതിന്‍ പരന്‍ജാപെ, ഭീം റാസ്‌കര്‍, വേദ ഭരദ്വാജ്, ടി.ആര്‍.രഘുനന്ദന്‍,രണ്‍ജീത്ത് നിര്‍ഗുണി,ജോയ് എലമോന്‍, കില അസി.പ്രൊഫ.ഡോ.ജെ.ബി.രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രതിനിധകള്‍ പഴയന്നൂര്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് അവിടത്തെ വികേന്ദ്രീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."