HOME
DETAILS

വേനല്‍ കനക്കുന്നു; താറുമാറായി കുടിവെള്ള പദ്ധതികള്‍

  
backup
December 24, 2016 | 2:21 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b1%e0%b5%81%e0%b4%ae

തൊടുപുഴ: വേനല്‍ കനത്തതോടെ ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിലും വിവിധ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കോടികളുടെ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്.  ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി. നിര്‍മാണം ആരംഭിച്ച് 15 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ നിരവധി വന്‍കിട കുടിവെള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകളില്‍ ഉള്ളത്.
വണ്ടന്മേട് ചക്കുപള്ളം പഞ്ചായത്തുകളില്‍ 1999 ല്‍ ആരംഭിച്ച 5.29 കോടിയുടെ പദ്ധതി, ഏലപ്പാറ പഞ്ചായത്തില്‍ രണ്ടായിരത്തില്‍ ആരംഭിച്ച 27.4646 കോടിയുടെ പദ്ധതി, വെള്ളത്തൂവല്‍ - കൊന്നത്തടി പഞ്ചായത്തുകളില്‍ 2001 ല്‍ ആരംഭിച്ച 25.24 കോടിയുടെ പദ്ധതി, കട്ടപ്പനഅയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ 2001ല്‍ ആരംഭിച്ച 23.14 കോടിയുടെ പദ്ധതി തുടങ്ങിയവയാണ് 15 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങുന്നത്. അശാസ്ത്രീയമായ നിര്‍മാണവും പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മയും ഉദ്യോഗസ്ഥ അനാസ്ഥയും കാരണം നിര്‍മാണം പൂര്‍ത്തിയായ പദ്ധതികളില്‍ 80 ശതമാനം പ്രവര്‍ത്തനരഹിതമാണ്.
2012ല്‍ 7.55 കോടി മുടക്കി നിര്‍മിച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ ത്വരിതഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ചക്കുപള്ളം, കുമളി പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയാണ് കോടികള്‍ ചെലവഴിച്ചിട്ടും പ്രയോജനരഹിതമായത്.
ഇരട്ടയാര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം 32500 പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 250ല്‍ താഴെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ വെള്ളം പമ്പുചെയ്യുമ്പോള്‍ ഗ്ലൈപപ്പുകള്‍ പൊട്ടി വെള്ളം പോകുന്നതാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്നും ആരോപണമുണ്ട്.
 മലങ്കര അണക്കെട്ടിലേക്ക് മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ വിവിധ പഞ്ചായത്തുകളിലെ ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പകരം സംവിധാനമൊന്നും നിര്‍ദേശിക്കാനുമായില്ല.
തൊടുപുഴ അര്‍ബന്‍ ജലവിതരണ പദ്ധതിയുടെ ഗുണഭോക്താക്കള്‍പോലും ഇക്കുറി കുടിവെള്ളക്ഷാമം നേരിടുമെന്ന ആശങ്ക പ്രബലമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം മൂലമറ്റം പവര്‍ഹൗസില്‍നിന്ന് സമൃദ്ധമായി പുറംതള്ളുന്ന വെള്ളമാണ് തൊടുപുഴ പട്ടണത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിച്ചിരുന്നത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ കെ.എസ്.ഇ.ബി കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ തൊടുപുഴയാറ്റിലെ നീരൊഴുക്കും ശോഷിച്ചു. മലങ്കര ജലാശയം വറ്റിയ നിലയിലാണ്. മലങ്കര ഡാമിന്റെ തീരങ്ങളില്‍ ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാമിന്റെ തീരപ്രദേശങ്ങളിലുള്ള മുട്ടം, കുടയത്തൂര്‍,അറക്കുളം, ഇടവെട്ടി തുടങ്ങിയ പഞ്ചായത്തുകളുടേയും സ്വകാര്യ വ്യക്തികളുടേയും നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതികളാണ് ഇവയെല്ലാം.
കഴിഞ്ഞദിവസം മൂലമറ്റത്ത് ചേര്‍ന്ന കെ.എസ്്.ഇ.ബി ഉദോ്യഗസ്ഥരുടെയും ജീവനക്കാരുടെയു യോഗം ജലദൗര്‍ലഭ്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ട് കുടിവെള്ള
ക്ഷാമം പരിഹരിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി എം. എം മണിക്ക് കിട്ടിയ നിവേദനത്തിന്റെ കാതല്‍. അങ്ങനെ ചെയ്താല്‍ ഡാമിലെ വെള്ളം വറ്റുമെന്നും വെള്ളവും വൈദ്യുതിയുമില്ലാത്ത സാഹചര്യം വരമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  14 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  14 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  14 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  14 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  14 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  14 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  14 days ago