ഇടുക്കി അണക്കെട്ട് റോഡ് നിര്‍മാണം നിലച്ചു; അഞ്ച് കോടിയുടെ പദ്ധതി പാതിവഴിയില്‍
ചെറുതോണി: ലോക ബാങ്ക് സഹായത്താല്‍ ഇടുക്കി അണക്കെട്ടിനോടനുബന്ധിച്ച് നടത്തുന്ന അഞ്ച് കോടി രൂപയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അണക്കെട്ടിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു മാസമായി നിലച്ചിരിക്കുന്നത്. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയില്‍ നിന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന രണ്ട് റോഡുകളുയും ഡാമിന്റെ അടിഭാഗത്തേക്കുള്ള റോഡുകളുടെയും ടാറിംങും സൈഡ് കോണ്‍ക്രീറ്റ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെട്ടത്. ഏഴ് കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് മാസം കഴിയുന്നു. ഡാമിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഫില്ലിങ് ഭാഗം മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കിയതിനാല്‍ അപകടാവസ്ഥയിലാണ്. മഴ പെയ്താല്‍ തിട്ട ഇടിഞ്ഞ് ഡാമിലേക്ക് വീഴും. റോഡിന്റെ സൈഡ് കോണ്‍ക്രീറ്റിന് വേണ്ടി നിരത്തിയ കമ്പികള്‍ തുരുമ്പിച്ച് ചവറുകള്‍ മൂടപ്പെട്ടനിലയിലാണ്. അതീവ സുരക്ഷ പ്രാധാന്യമുള്ള ഇടുക്കി ഡാമിലേക്ക് പ്രവേശിക്കുന്ന റോഡ് ഗതാഗതം തടസ്സപ്പെട്ട് കിടക്കുന്നത് സുരക്ഷാപാളിച്ചക്ക് കാരണമാകും.
.പുതുവത്സരത്തോടനുബന്ധിച്ച് ഒരു മാസത്തേക്ക് ഡാമില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിരിക്കുകയാണ്. ഇതിനാല്‍ ദിവസവും ഡാം സന്ദര്‍ശിക്കാന്‍ എത്തുന്ന നൂറ് കണക്കിന് ടൂറിസ്റ്റുകളാണ്. ഇവര്‍ ഗതാഗത സടസ്സം മൂലം ദുരിതത്തിലാകുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും കരാര്‍കാരന്റെയും ഒത്ത്കളിയാണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനം കെ.എസ്.ഇ.ബിയുടെ വീഴ്ച്ച മൂലം തടസ്സപ്പെട്ടാല്‍ കരാര്‍കാരന്‍ നഷ്ടം നല്‍കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി.ജീവനക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ അളന്ന് ബോധ്യപ്പെടാന്‍ നേരിട്ട താമസ്സമാണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമെന്ന് ഡാം സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയിലെ ഡാം സേഫ്റ്റി ഓഫീസുകള്‍ ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിരിക്കുമ്പോഴാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."