HOME
DETAILS

കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസ് മാറ്റം: ഹരിപ്പാട് ഹര്‍ത്താല്‍ പൂര്‍ണം

  
backup
December 24, 2016 | 2:29 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82-2


ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഹരിപ്പാട്ടു നിന്നും കായംകുളത്തേക്ക് മാറ്റുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ,ബി.ജെ.പി.യും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസ് സര്‍വ്വീസുകളും കെ.എസ്.ആര്‍.ടി ലോക്കല്‍ ഷെഡ്യൂളുകളും മുടങ്ങി. കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള താലൂക്ക് ഓഫീസ് രാപ്പകല്‍ ഉപരോധം തുടരുന്നതിനാല്‍ ഇന്നലെയും താലൂക്ക് ഓഫീസ് തുറക്കാന്‍ അനുവദിച്ചില്ല.
സംഘര്‍ഷം ഒഴുവാക്കാന്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലിനോട് ജനങ്ങള്‍ക്ക് സമിശ്ര പ്രതികരണമായിരുന്നു. എന്നാല്‍ ജനങ്ങള്‍ പൂര്‍ണ്ണ തോതില്‍ പിന്തുണ നല്‍കിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെട്ടു.
ഹര്‍ത്താലിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നേതാക്കളായ എം.എം ബഷീര്‍, എം.കെ വിജയന്‍, എസ്.വിനോദ് കുമാര്‍, എം.ആര്‍ ഹരികുമാര്‍, കെ.കെ സുരേന്ദ്രനാഥ്, എസ്.ദീപു, അഡ്വ.ഷുക്കൂര്‍, ശ്രീദേവി, മുഞ്ഞിനാട് രാമചന്ദ്രന്‍, ബിനു ചുള്ളിയില്‍, സുജിത്.സി, എം.സജീവ്, ബി.ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
ബി.ജെ.പി നടത്തിയ പ്രകടനത്തിന് നേതാക്കളായ കെ.എസ് വിനോദ്, പ്രണവം ശ്രീകുമാര്‍, ടി.മുരളി, എന്‍.ചിത്രാംഗദന്‍, എച്ച്.ഹര്‍ഷന്‍, രാജന്‍, എം.ശിവദാസ്, ഷാജി, സുമാ രാജു, ഗീതാ എസ്.പിള്ള, മീര, ശ്രീനിവാസന്‍, ആര്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ആര്‍.എസ്.പി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. യോഗം ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.ബി.രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. അനില്‍.ബി.കള്തില്‍ അദ്ധ്യക്ഷനായി.
എസ്.എസ്.ജോളി, സി.രാജലക്ഷ്മി, ഡി.രാജഗോപാല്‍, അഡ്വ.എസ്.നൗഷാദ്, എം.കൃഷ്ണകുമാര്‍, എന്‍.ശ്രീധരന്‍, ആര്‍.മോഹനന്‍, സുമതിക്കുട്ടിയമ്മ, ദേവിപ്രിയന്‍, സുരീഷ് കുമാര്‍, അനില്‍ ബാബു, ഗോപി. അശോകന്‍ അന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  7 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  7 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  7 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  8 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  8 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  8 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  8 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  8 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  8 days ago