പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള നേത്ര പരിശോധനയ്ക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലിസ്് ഉദ്യോഗസ്ഥര്‍ക്കും നേത്ര പരിശോധന നടത്തുന്നതിനുള്ള സംസ്ഥാനതല പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം സിറ്റി പൊലിസ്് കണ്‍ട്രോള്‍ റൂമില്‍ സംസ്ഥാന പൊലിസ്് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വഹിച്ചു.
പാറശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുഴുവന്‍ പൊലിസുകാര്‍ക്കും കുടംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ നല്‍കുന്നതിന് പദ്ധതി നടപ്പാക്കുമെന്നും നേത്രപരിശോധന അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നേത്ര സംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള പദ്ധതി എല്ലാ പൊലിസ് ഉദ്യേഗസ്ഥരും ഉപോയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വസ്തി ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് നേത്രപരിശോധന നടത്തുന്നത്.
മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് അധ്യക്ഷനായി.
ഫയര്‍ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രന്‍, മനോരമ ന്യൂസ് ചീഫ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, സ്വസ്തി ജനറല്‍ സെക്രട്ടറി അബി ജോര്‍ജ്, ട്രസ്റ്റ് അംഗം ആശ സുബ്രമണ്യന്‍, ഡോ. സഹസ്രനാമം, ഡോ. ദേവിന്‍ പ്രബാകര്‍, ഡോ. ജ്യോതിദേവ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍.
കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷ് കുമാര്‍ ,വിവിധ സംഘടനാ പ്രതിനിധികള്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ അതത് ജില്ലകളിലെ പൊലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് എല്ലാ പൊലിസ് സേനാംഗങ്ങള്‍ക്കും നേത്രപരിശോധന നടത്തും.
വിദഗ്ധ ചികിത്സ വേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ന്ന് ആവശ്യമായ മാര്‍ഗനിര്‍ദേശവും സഹായവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."