പ്രധാന കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കാന്‍ തീരുമാനമായി
കൊല്ലം: സംസ്ഥാനത്തെ അടച്ചിട്ട പ്രധാന കശുവണ്ടി ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തില്‍ തീരുമാനമായി. പല കമ്പനികളുടെയും കേരളത്തിനകത്തുള്ള ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നതായും എന്നാല്‍ ഇവയുടെ സംസ്ഥാനത്തിനു പുറത്തുള്ള ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. ഇതെതുടര്‍ന്നുള്ള ചര്‍ച്ചയിലാണ് വിജയലക്ഷ്മി കാഷ്യു കമ്പനിയുടേത് ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചത്.
നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനെ ബാധിക്കാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ കെ ബിജു, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം.ജി സുരേഷ്, കൊല്ലം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ചുമതലയുള്ള കെ.എസ് ബിജു, കെ.എസ്.സി.ഡി.സി എം.ഡി റ്റി എഫ് സേവ്യര്‍, കാപ്പെക്സ് പ്രതിനിധി എസ് സുന്ദരം, സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."