ചിക്കന്‍പോക്‌സിനെതിരേ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൊല്ലം: ചൂട് കൂടിയ കാലാവസ്ഥയായതിനാല്‍ ചിക്കന്‍ പോക്‌സ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി ഷേര്‍ലി അറിയിച്ചു. ശക്തമായ പനി, തലവേദന, ശരീരവേദന, ക്ഷീണം, ദേഹത്ത് പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വേരിസല്ല എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന വൈറസ് ശ്വസിക്കുന്നവര്‍ക്കും പടരും.
സാധാരണയായി ഗുരുതരമാകാറില്ലെങ്കിലും ചില അവസങ്ങളില്‍ രോഗം സങ്കീര്‍ണമായി ന്യൂമോണിയ, മെനഞ്ചൈറ്റിസ്, എന്‍സഫലൈറ്റിസ് എന്നിവ ഉണ്ടാവാറുണ്ട്. ഇത് മരണത്തിന് പോലും കാരണമായേക്കാം. ഗര്‍ഭസ്ഥശിശുവിനും രോഗം ഗുരുതര പത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. രോഗികള്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക, രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം എന്നിവ അണുവിമുക്തമാക്കുക, രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുക, ധാരാളം വെള്ളം കുടിക്കുക, പൂര്‍ണ വിശ്രമം എടുക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."