HOME
DETAILS
MAL
വാറണ്ടുകേസില്‍ പിടിയിലായ പ്രതിചാടി
backup
December 24 2016 | 03:12 AM
പേരൂര്‍ക്കട: വാറണ്ടുകേസിലെ പ്രതി സ്റ്റേഷനില്‍നിന്നു ചാടിപ്പോയി. എസ്.ഐയും സംഘവും ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു. കുടപ്പനക്കുന്ന് മേരിഗിരി സ്വദേശി ദീപു (36) ആണ് ചാടിപ്പോയത്. കുടപ്പനക്കുന്നില്‍ ഓട്ടോ കത്തിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ വാറണ്ട് ഉണ്ടായത്. കസ്റ്റഡിയിലായ പ്രതിയെ കഴിഞ്ഞദിവസം രാത്രി 7 മണിക്ക് സ്റ്റേഷനില്‍ കൊണ്ടുവന്നുവെങ്കിലും പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എസ്.ഐ പ്രേംകുമാറും സംഘവും ചേര്‍ന്ന് ഇയാളെ മണ്ണാമ്മൂല യമുനാ നഗറില്‍വച്ചാണ് കൈയോടെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."