യു.എ.പി.എ ചുമത്തിയ കേസുകളില്‍ പുന:പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ ചുമത്തി എടുത്ത കേസുകള്‍ പുന:പരിശോധിക്കുന്നു. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധിക്കുക.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് വ്യാപകമായി യു.എ.പി.എ ദുരുപയോഗം ചെയ്തെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുന:പരിശോധന സംബന്ധിച്ച് നിയവിദഗ്ധരുടെ അഭിപ്രായം തേടും.
നിലവിലുള്ള പല കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്നും വിലയിരുത്തലുണ്ട്. രാജ്യദ്രോഹക്കുറ്റവും പുന:പരിശോധിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു.
യു.എ.പി.എയ്ക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി രംഗത്തെത്തിയിരുന്നു.
ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കാപ്പ, യു.എ.പി.എ എന്നീ നിയമങ്ങളോട് വിയോജിപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിന്നാലെ, യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കുലറുമിറക്കി. ജില്ലാ പൊലിസ് മേധാവിയുടെ അനുവാദം കൂടാതെ ഈ വകുപ്പ് ചുമത്താനാവില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."