'ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം'
വണ്ടൂര്‍: നാലുവരിപ്പാതയുടെ ടാറിങ് പ്രവൃത്തി തടഞ്ഞ്, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപെട്ടു.
വികസനപ്രവൃത്തികളെ അസഹിഷ്ണുതയോടെ മാത്രം കാണുന്ന സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും സങ്കുചിത മനസ്ഥിതിയാണ് ഇതിലൂടെ വെളിവാകുന്നതെന്നും ചില സ്വകാര്യവ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇവരിപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വികസനവിരോധികളെ ജനം ഒറ്റപെടുത്തണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മണ്ഡലം പ്രസിഡന്റ് സലാം ഏമങ്ങാട്, ഐ.എന്‍.ടി.യു.സി ജില്ലാസെക്രട്ടറി കെ.പി ഉണ്ണികൃഷ്ണന്‍, മാളിയേക്കല്‍ ഉണ്ണി, ശരീഫ് തുറക്കല്‍, കാപ്പില്‍ മുരളി, കെ.ടി ഷംസു, സി മുത്തു എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."