മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നു: രാഹുല്‍
ധര്‍മശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടുതരം ജനങ്ങളുള്ള രാജ്യമായി വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതില്‍ ഒരു ശതമാനം ആളുകള്‍ പണക്കാരും ബാക്കി 99 ശതമാനം പേര് സാധാരണക്കാരുമാണ്. പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ മുന്‍ നിര്‍ത്തി ഹിമാചല്‍ പ്രദേശിലെ ധര്മാശാലയില് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ആറു ശതമാനം കളളപ്പണം മാത്രമേ രാജ്യത്തുള്ളു. ബാക്കി 94 ശതമാനവും റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലും വിദേശ ബാങ്കുകളിലുമാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട് അസാധുവാക്കിയത് ഇന്ത്യയുടെ വികസനത്തിനുവേണ്ടിയായിരുന്നുവെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇതല്ലെന്ന് ഏറെതാമസിയാതെ മനസിലാക്കാനായെന്നും അദ്ദേഹം ആരോപിച്ചു. നോട്ടു നിരോധനത്തെ തുടര്‍ന്ന് ഒരു ഭാഗത്ത് സത്യസന്ധരായ ജനങ്ങളും മറ്റൊരു ഭാഗത്ത് അനധികൃത സ്വത്ത് സമ്പാദിക്കുന്നവരുമായി മാറിയിട്ടുണ്ട്. പാവങ്ങളെയും സാധാരണക്കാരേയുമാണ് നോട്ട് അസാധുവാക്കല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."