ബഹ്‌റൈന്‍ കെ എം സി സി ദേശീയ ദിനാഘോഷ സമാപന സമ്മേളനം ശ്രദ്ധേയമായി
മനാമ: ബഹ്‌റൈന്റെ 45മത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കെ.എം.സിസി മനാമയില്‍ സംഘടിപ്പിച്ച ദേശീയദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ബഹു ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഈസാടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വര്‍ണാഭമായ പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തിന്റെ വേരുകള്‍ ഏറെ ആഴത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളെ പോറ്റമ്മയെ പോലെ സ്വീകരിക്കുന്ന ഈ മണ്ണിനോട് പ്രവാസി സമൂഹം കാണിക്കുന്ന സ്‌നേഹത്തിന്റെ പ്രതികരണമാണ് കെ എം സി സി സംഘടിപ്പിച്ച ഈ പരിപാടിയും ഇവിടേക്ക് ഒഴുകിയെത്തിയ ഈ ജനാവലിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ല, ഹമദ് ടൗണ്‍ ചാരിറ്റി ചെയര്‍മാനും മുന്‍ എം പി യുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ്, സതേണ്‍ ഗവര്‍ണറേറ്റ് പ്രതിനിധി എന്‍ജിനിയര്‍ ഹമദ് ജുമാ അല്‍ ഫസനി, ഫൈസല്‍ അര്‍ അര്‍ജാനി (ഹമദ് ടൗണ്‍ ചാരിറ്റി), ചന്ദ്രിക ഡയറക്ടര്‍ പി എം സമീര്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ സംസാരിച്ചു.
ബഹ്‌റൈന്‍ ഇന്ത്യാ സാംസ്‌കാരിക പൈതൃകങ്ങളിലേക്കും ചരിത്ര ബന്ധങ്ങളിലേക്കും വാതില്‍ തുറന്ന അരമണിക്കൂര്‍ നീണ്ട സാംസ്‌കാരിക ദൃശ്യ വിസ്മയംലൈറ്റ് ആന്റ് സൗണ്ട് നവ്യാനുഭവമായി. ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്ത പരിപാടിക്ക് ആശമോന്‍ കൊടുങ്ങല്ലൂരും ശംസുദ്ദീന്‍ വെള്ളികുളങ്ങരയുമായിരുന്നു സ്‌ക്രിപ്റ്റ് ഒരുക്കിയത്. പി വി സിദ്ദീഖ് കോഓര്‍ഡിനേറ്ററായിരുന്നു.
ഗായകരായ അഫ്‌സല്‍, രഹന, ആദില്‍ അത്തൂ എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും വയലിനിസ്റ്റായ അലി ഹസന്‍ അവതരിപ്പിച്ച കലാപരിപാടിയും നടന്നു.
30 വര്‍ഷത്തിലെറേയായി ബഹ്‌റൈന്‍ കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമായി സഹകരിക്കുന്ന പ്രമുഖ വ്യവസായികളായ അനാറത്ത് അമ്മദ് ഹാജി, ഫാഷന്‍ അഷ്‌റഫ്, ബുഅലി അബ്ദുറഹിമാന്‍ എന്നിവരെയും മൂന്നര പതിറ്റാണ്ടായി സംഗീത രംഗത്ത് നിലകൊള്ളുന്ന കൊച്ചിന്‍ ഷംസിനേയും കെ എം സി സി ആദരിച്ചു.
കൂടാതെ കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്‍തുണ നല്‍കുന്ന ഷിഫ അല്‍ ജസീറക്കുവേണ്ടി ഡയറക്ടര്‍ ഷബീറലി ആദരം ഏറ്റുവങ്ങി.
പ്രവാസി ബൈ്ത്തുറഹ്മ കോ ഓഡിനേറ്റര്‍മാരായ യൂസുഫ് കൊയിലാണ്ടി, അലി കൊയിലാണ്ടി, മഹ്മൂദ് ഹാജി മുറിച്ചാണ്ടി എന്നിവരെയും ആദരിച്ചു.
പവിഴ ദ്വീപിന് മലയാള നാടിന്റെ അക്ഷര ചാര്‍ത്തായ സുവനിര്‍ പ്രകാശനം യു എ ഇ എക്‌സ്‌ചേഞ്ച് ജന. മാനേജര്‍ ബിനീഷ്‌കുമാര്‍ നിര്‍വഹിച്ചു. കെ എം സി സി കലണ്ടര്‍ പ്രകാശവനവും കെ എം സി സി സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങരയുടെ 'പൊര കൂട വീട്' എന്ന പുസ്തക പ്രകാശനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു.
ശംസുദ്ദീന്‍ വെള്ളികുളങ്ങര ആമുഖ പ്രഭാഷണം നടത്തി. പാറക്കല്‍ അബ്ദുല്ല എം എല്‍ എയെ കെ എം സി സി കോഴിക്കോട് ജില്ലാകമ്മിറ്റിയും കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും ആദരിച്ചു. ബഹ്‌റൈന്‍ ബ്ലൈന്റ് സൊസൈറ്റിക്കുള്ള കെ എം സി സിയുടെ വീല്‍ചെയറും തങ്ങള്‍ കൈമാറി.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്‌റൈന്‍ ഗവേണിങ്ങ് ബോര്‍ഡ് ചെയര്‍മാന്‍ ആലിയ ഹമീദ് ഹാജി, കെ എം സി സി ട്രഷറര്‍ ഹബീബുറഹ്മാന്‍, സംസ്ഥാന ഭാരവാഹികളായ പി വി സിദ്ധീഖ്, ടി പി മുഹമ്മദാലി, മൊയ്തീന്‍കുട്ടി, മുസ്തഫ തിരുവള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ലുലുഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും സെയ്ഫുദ്ദീന്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.
[caption id="attachment_200532" align="alignnone" width="630"] മുന്‍ ബഹ്റൈന്‍ എം.പി ശൈഖ് ഖാലിദിന്‍രെ പ്രഭാഷണം സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പരിഭാഷപ്പെടുത്തുന്നു.[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."