അനുസ്മരണ സമ്മേളനം നടത്തി
പുല്‍പ്പള്ളി: ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകനും ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപക മാനേജരുമായിരുന്ന സി.കെ രാഘവന്‍ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.
അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് സി.കെ രാഘവന്‍ നടത്തിയ തീവ്രമായ പരിശ്രമമാണ് ഈ സ്ഥാപനത്തെ ഉയര്‍ച്ചയിലെത്തിച്ചതെന്ന് അവര്‍ അനുസ്മരിച്ചു. പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായി. സി.കെ രാഘവന്‍ സ്മാരക എജുക്കേഷനല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ വിതരണം ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍, സി.കെ.ആര്‍.എം.ട്രസ്റ്റ് രക്ഷാധികാരി വി.ജെ കമലാക്ഷി, ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍ ജയറാം, സെക്രട്ടറി കെ.ആര്‍ ജയരാജ്, കെ റാണി വര്‍ഗീസ്, ഡോക്ടര്‍ ടി.പി പവിത്രന്‍, പ്രൊഫ. പ്രേംജി ഐസക്, പി.കെ റെജി, പി.എന്‍.രാജന്‍, പി.ബി ഹരിദാസ്, എ.ആര്‍ കരുണാകരന്‍, കെ.പി ഗോവിന്ദന്‍കുട്ടി, എന്‍.എന്‍ ചന്ദ്രബാബു, ശ്രീജിത്ത്കുമാര്‍, ബിന്ദു.കെ.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."