HOME
DETAILS

ഫണ്ടില്ല; കിര്‍ത്താഡ്‌സിന്റെ പഠനവും ഗവേഷണവും അവതാളത്തില്‍

  
backup
December 24 2016 | 23:12 PM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf

 

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ കിര്‍ത്താഡ്‌സിനു ഫണ്ടുകള്‍ അപര്യാപ്തമായതിനാല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും അവതാളത്തില്‍. നിലവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് മാത്രമാണ് കിര്‍ത്താഡ്‌സിനു ലഭിച്ചുവരുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് തീരെ ലഭിക്കുന്നുമില്ല. ഇരുവകുപ്പുകളിലെയും ഫണ്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കിര്‍ത്താഡ്‌സിന്റെ ഗവേഷണങ്ങള്‍ക്കു മുന്‍പോട്ടു പോകാനാകൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്.
സാധാരണ ഗതിയില്‍ ഇരുവകുപ്പുകളും തങ്ങളുടെ പ്രത്യേക ഫണ്ട് കിര്‍ത്താഡ്‌സിനു അനുവദിക്കേണ്ടതാണ്. പട്ടികവര്‍ഗ വിഭാഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് പട്ടികവര്‍ഗ വികസനവകുപ്പ് ഫണ്ട് നല്‍കിവരുന്നത്. അതുപോലെതന്നെയാണ് പട്ടികജാതി വകുപ്പ് ഫണ്ട് നല്‍കേണ്ടതും. പക്ഷെ കുറച്ചു വര്‍ഷമായി ഇതു മുടങ്ങിയിരിക്കുകയാണ്.
വില്ലേജ് ഓഫിസുകളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തര്‍ക്കമുണ്ടാകുമ്പോള്‍ എല്ലാവരും ജാതി നിര്‍ണയത്തിനായി സമീപിക്കുന്നതു കിര്‍ത്താഡ്‌സിനെയാണ്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. പട്ടികവര്‍ഗ വിഭാഗത്തിന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പഠനങ്ങളാണ് പലപ്പോഴും പട്ടികജാതി നിര്‍ണയത്തിനും നിദാനമാകാറുള്ളത്. നിലവില്‍ പട്ടികജാതി വകുപ്പിന്റെ ഫണ്ടില്ലാത്തതു കാരണം പട്ടികജാതി വിഭാഗത്തെ സംബന്ധിച്ച പ്രത്യേക ഗവേഷണ പഠനങ്ങള്‍ ഇവിടെ നടക്കുന്നില്ല.
പട്ടികവിഭാഗ ജാതി നിര്‍ണയം സംബന്ധിച്ച നിരവധി കേസുകള്‍ കോടതികളില്‍ നിലവിലുണ്ട്. ഇതിനെല്ലാം പട്ടികവിഭാഗ ക്ഷേമവകുപ്പിനു പിടിവള്ളിയാകുന്നതും കിര്‍ത്താഡ്‌സ് പഠനങ്ങള്‍ തന്നെയാണ്. പട്ടികജാതി വിഭാഗമായ നായാടി സമുദായത്തില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു നിരവധി സമുദായക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ നായാടി സമുദായക്കാര്‍ ആരെന്നു കോടതിയില്‍ സമര്‍ഥിക്കാന്‍ കിര്‍ത്താഡ്‌സിനും വകുപ്പിനും സാധിച്ചിരുന്നു. നായാടി വിഭാഗത്തെക്കുറിച്ചു നടത്തിയ പഠനങ്ങളും പട്ടികവര്‍ഗ ഫണ്ടുപയോഗിച്ചായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ എന്ന വികാരത്തെ മാനിക്കണം, പ്രസ്ഥാനം കൂടെ നിന്നില്ല'; പ്രതിഭയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബിപിന്‍

Kerala
  •  18 days ago
No Image

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അവൻ ഇന്ത്യൻ ടീമിൽ ഉണ്ടാവണം: സുനിൽ ഗവാസ്കർ

Cricket
  •  18 days ago
No Image

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം;  കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ, സ്പോണ്‍സര്‍മാരുമായും ചര്‍ച്ച നടത്തും

Kerala
  •  18 days ago
No Image

സുരക്ഷാ ആശങ്കകൾ; ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ മത്സരം അനിശ്ചിതത്വത്തിൽ 

Football
  •  18 days ago
No Image

പട്ടിണി, തണുപ്പ്, മരണ മഴ... കുഞ്ഞുദേഹങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ, കണ്ണീർ വറ്റിയ ഉമ്മമാർ;  2024കടന്ന് 2025ലെത്തുന്ന ഗസ്സ

International
  •  18 days ago
No Image

പുതുവർഷത്തിൽ പുതുചരിത്രം; വേൾഡ് ബ്ലിറ്റ്സ് കിരീടം പങ്കുവെച്ച് കാൾസണും നെപോംനിയാച്ചിയും

Others
  •  18 days ago
No Image

ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനര്‍ജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ ഡോ.കെ.എസ് മണിലാല്‍ അന്തരിച്ചു

Kerala
  •  18 days ago
No Image

ഉമ തോമസ് ശരീരം ചലിപ്പിച്ചു, പുതുവത്സരം ആശംസിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

Kerala
  •  18 days ago
No Image

  'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓര്‍ക്കുക, വരുംകാലം നിങ്ങളുടേതല്ല'; കുറിപ്പുമായി പി.കെ ശശി

Kerala
  •  18 days ago
No Image

ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്; സൂപ്പർതാരത്തെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ ആഗ്രഹിച്ചെങ്കിലും സെലക്ടർമാർ കണ്ണടച്ചു

Cricket
  •  18 days ago