HOME
DETAILS
MAL
നിർത്തിയിട്ട കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Web Desk
January 01, 2025 | 4:40 AM
കുട്ടിക്കാനം (ഇടുക്കി): പുതുവത്സരാഘോഷിക്കാൻ പോകുന്നതിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്താണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയതായിരുന്നു യുവാക്കൾ. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങി. ഫൈസൽ കാറിൽ തന്നെ ഇരുന്നു. ഇരിക്കുകയായിരുന്നു. അതിനിടെ കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയർഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."