HOME
DETAILS

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം;  കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ, സ്പോണ്‍സര്‍മാരുമായും ചര്‍ച്ച നടത്തും

  
January 01, 2025 | 7:37 AM

kerala-wayanad-rehabilitation-pinarayi-vijayan-cm-meeting

തിരുവനന്തപുരം: അതിതീവ്ര പ്രകൃതി ദുരന്ത പ്രഖ്യാപനം മാത്രംനടത്തി കേന്ദ്രം കൈയൊഴിഞ്ഞതോടെ വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനിയും കേന്ദ്രത്തിന്റെ സഹായത്തിനായി കാത്തു നില്‍ക്കണ്ട എന്നാണ് തീരുമാനം. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കും. 

കേന്ദ്ര പ്രഖ്യാപനം പിടിവള്ളിയാക്കി പുറത്തുനിന്ന് പണം കണ്ടെത്താനുള്ള വഴികള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജന്‍ഡ വയനാട് പുനരധിവാസമാണ്. ഫെബ്രുവരിയോടെ ടൗണ്‍ഷിപ് നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. ആദ്യഘട്ടത്തില്‍ ഒന്‍പതു പേരെ കാണും. കര്‍ണാടക സര്‍ക്കാരും രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും പങ്കെടുക്കും. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രതിനിധികളെയും ഇന്നു കാണും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ടി.സിദ്ദിഖ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

നിലവില്‍ 38 പേരാണ് ഭൂമിയോ വീടോ വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ സംഘടനകള്‍ സ്‌പോണ്‍സര്‍ഷിപ്പിനു സന്നദ്ധമായാല്‍ അവരെയും പുനരധിവാസ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. വിദേശ വ്യവസായികളുടെയും യു.എന്‍ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുെടയും സഹായം തേടുകയും വിദേശ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനു പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റിനെ (പി.എം.യു) ചുമതലപ്പെടുത്തും. സര്‍ക്കാര്‍ ഫണ്ടും വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായ വാഗ്ദാനങ്ങളും സംയോജിപ്പിച്ചാണു പുനരധിവാസ പദ്ധതി നടപ്പാക്കുക. അപകടസാധ്യതയുള്ളതിനാല്‍ മാറ്റിപാര്‍പ്പിക്കേണ്ടവരുടെ പട്ടിക രണ്ടാംഘട്ടമായി ഉടന്‍ പ്രസിദ്ധീകരിക്കും. രണ്ടുഘട്ടമായാണു പുനരധിവാസമെങ്കിലും പൂര്‍ണമായ കര്‍മപദ്ധതിയാകും തയാറാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago