HOME
DETAILS
MAL
പ്രൊഫ. രാധക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി
backup
December 24 2016 | 23:12 PM
പാലക്കാട്: മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്റെ ഭാര്യ കൊന്നഞ്ചേരി കണ്ടന്മൂര്ക്കണ്ടത്ത് വീട്ടില്‍ പ്രൊഫ. രാധ(50)ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡി.സി.സി. പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്, മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി ബാലചന്ദ്രന്, യു.ഡി.എഫ്. ജില്ലാ ചെയര്മാന് എ. രാമസ്വാമി, കെ.പി. സി.സി സെക്രട്ടറി സി. ചന്ദ്രന്, നേതാക്കളായ ശാന്താ ജയറാം, പി.വി രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1.40ന് ശേഖരീപുരത്തെ വസതിയായ അനുരാധയില്‍ ഹൃദയസ്തംഭനത്താലായിരുന്നു മരണം. സംസ്കാരം വൈകിട്ട് തിരുവില്വാമല ഐവര്‍മഠത്തില്‍ നടന്നു. കുറ്റാലം ശ്രീ പരാശക്തി കോളജില്‍ അധ്യാപികയായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."