പാണ്ടനാട് മണ്ഡലം കമ്മിറ്റി കെ.കരുണാകരന് അനുസ്മരണം നടത്തി
പാണ്ടനാട്: വര്‍ഗ്ഗീയതയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തേയും കെ.കരുണാകരന് മുഖ്യ മന്ത്രിയായിരുന്ന കാലഘട്ടവും താരതമ്യപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യകതയായി മാറിയെന്ന് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു.
പാണ്ടനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മുന്‍ മുഖ്യമന്ത്രി 'കെ.കരുണാകന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.ബി.യശോധരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. സെക്രട്ടറി അഡ്വ. ഹരി പാണ്ടനാട്,. സണ്ണി പുഞ്ചമണ്ണില്‍, ശിവന്‍കുട്ടി ഐലാരത്തില്‍, റ്റി.ഡി.മോഹനന്, കെ.റ്റി. ബാലകൃഷ്ണന്, ഫിലോമിന, ജെയ്സണ്‍,ചാക്കോ, എ.പി. ശിവശങ്കരന്, ബിന്ദു കലാധരന്‍, പ്രദീപ് മഴവഞ്ചേരില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."