നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണം: ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ
കരുനാഗപ്പള്ളി: രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉപഭോക്തൃബോധവല്‍ക്കരണം അനിവാര്യമാണെന്നും ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കേരളാ സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ടൗണില്‍ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ് ഉപഭോക്തൃ ലഘുലേഖാവിതരണോദ്ഘാടനം നിര്‍വഹിച്ചു.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ആര്‍.രവീന്ദ്രന്‍പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ശശിധരന്‍പിള്ള, ഡി.മുരളീധരന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്തംഗം നാസറുദ്ദീന്‍, ഷാജഹാന്‍ പണിക്കത്ത്, ഷീലാ ജഗദരന്‍, മജീദ് ഖാദിയാര്‍, കെ.ആര്‍.സജീവ്, ബൈജു, വി.കെ.രാജേന്ദ്രന്‍, കാഞ്ഞിയില്‍ അബ്ദുല്‍ റഹ്മാന്‍, ആര്‍.മീനാകുമാരി, ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."