ജില്ലാ ജയിലില്‍ ക്രിസ്തുമസ് ആഘോഷിച്ചു
കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയന് ജില്ലാ ജയിലില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം (ജിംഗിള്‍ ബെല്‍സ്) വേറിട്ട അനുഭവമായി. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മുഖ്യപ്രഭാഷണം നടത്തി. വൈ എം സി എ ദേശീയ നിര്‍വാഹക സമിതി അംഗം കെ ഒ രാരുക്കുട്ടി ക്രിസ്തുമസ് സന്ദേശവും ജില്ലാ ജയില്‍ സൂപ്രണ്ട് കെ വിശ്വനാഥക്കുറുപ്പ് പുതുവത്സര സന്ദേശവും നല്കി.
സബ് റീജിയന് ചെയര്മാന് പ്രിന്‍സ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം തോസ് കുട്ടി, എ.കെ സന്തോഷ് ബേബി, ഡെപ്യൂട്ടി സൂപ്രണ്ട് എ ജെ അനില്‍കുമാര്‍, കെ വി മുകേഷ്, ജോണ്സണ് തോമസ്, എ ജോര്‍ജ് കുട്ടി, ടി ജി റോയ് വര്‍ഗീസ്, നിബു ജേക്കബ് വര്‍ക്കി, ജോണ്‍വര്‍ഗീസ് പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു. കരുനാഗപ്പള്ളി വൈ എം സി എ അവതരിപ്പിച്ച കാരള്‍ സര്‍വീസ് ചടങ്ങിന് മാറ്റ്കൂട്ടി. കേക്ക് കട്ടിങ്, കലാപരിപാടി എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."