മലയാളി സ്വത്വം എന്നത് മിഥ്യാ സങ്കല്‍പം: എന്‍ പ്രഭാകരന്‍
കാഞ്ഞങ്ങാട് : മലയാളിക്ക് ഒരു പ്രത്യേക സ്വത്വമുണ്ടെന്നു വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും മലയാളി സ്വത്വം എന്നത് മിഥ്യാ സങ്കല്‍പമാണെന്നും സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ പറഞ്ഞു.
ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കും വിഷമങ്ങള്‍ക്കും ഉത്തരമില്ലാതാകുമ്പോഴാണു മനുഷ്യന്‍ ഫോക് ലോറും മിത്തുകളും തെയ്യങ്ങളും ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ബുക്‌സിന്റെ പുസ്തകമേള ഉദ്ഘാടനം ചെയ്തും അംബികാസുതന്‍ മാങ്ങാട് എഴുതുകയും എഡിറ്റുകയും ചെയ്ത മൂന്നു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചും സംസാരിക്കുകയായിരുന്നു അദേഹം.
അംബികാസുതന്‍ മാങ്ങാട് എഴുതിയ തെയ്യം കഥകള്‍ 'പൊട്ടിയമ്മ തെയ്യം' എന്ന പുസ്തകം ഡോ.ലിസി മാത്യു ഏറ്റുവാങ്ങി.
അദ്ദേഹം എഡിറ്റ് ചെയ്ത വയനാട്ടുകുലവന്‍, മലയാളത്തിലെ തെയ്യം കഥകള്‍ എന്നീ പുസ്തകങ്ങള്‍ കഥാകൃത്ത് ഇ.വി പ്രവീണ്‍, നാടന്‍ കലാ ഗവേഷകനായ വൈ.വി കണ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ.പി.രാജഗോപാലന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."