HOME
DETAILS
MAL
പരിയാരം മെഡിക്കല്‍, ദന്തല്‍ കോളജുകള്‍ ജേതാക്കള്‍
backup
December 25 2016 | 00:12 AM
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്നുവരുന്ന ആരോഗ്യസര്‍വകലാശാലാ ഡി-സോണ്‍ കായികമേളയില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ പരിയാരം മെഡിക്കല്‍ കോളജും വനിതാവിഭാഗത്തില്‍ പരിയാരം ദന്തല്‍ കോളജും ചാംപ്യന്മാരായി. പുരുഷ വിഭാഗത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ 22-16 എന്ന സ്‌കോറിനാണു പരിയാരം പരാജയപ്പെടുത്തിയത്. വനിതാവിഭാഗം മത്സരത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ 26-18നു തോല്‍പിച്ചാണ് പരിയാരം ദന്തല്‍ കോളജ് ജേതാക്കളായത്.
ജനുവരി 20 വരെ ഡി-സോണ്‍ കായികമേള നീളും. സോണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളാണു ജനുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന സര്‍വകലാശാല സംസ്ഥാന കായികമേളയില്‍ മാറ്റുരക്കുക.
ബാസ്‌ക്കറ്റ്‌ബോള്‍ ജേതാക്കള്‍ക്കു മെഡിക്കല്‍ കോളജ് എം.ഡി കെ രവി ട്രോഫികള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."