പറപ്പൂരിന്റെ വികസന ശില്പിക്ക് നാട് വിട നല്കി
വേങ്ങര: പറപ്പൂര് ഗ്രാമ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലും ഇരിങ്ങല്ലൂര്‍ കുഴിപ്പുറത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന കറുമണ്ണില്‍ ബാപ്പുഹാജിക്ക് നാട് വിട നല്കി.
കടലുണ്ടിപുഴക്ക് ഇരു വശങ്ങളിലായി കിടന്ന ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി തോണിക്കടവ് കുഴിപ്പുറം കടവില്‍ പൊതുമരാമത്ത് പാലം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ശില്പിയായിരുന്നു.
വര്‍ഷങ്ങളായി കുഴിപ്പുറം കിഴക്കെ ജുമാ മസ്ജിദ് മുതവല്ലിയായും പ്രവര്‍ത്തിച്ചു. 1963 ല്‍ പറപ്പൂര് പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണയും പഞ്ചായത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബാപ്പു ഹാജി നാട്ട് മധ്യസ്ഥനുമായിരുന്നു. ജനാസ നമസ്ക്കാരം രാവിലെ 11 മണിക്ക് കുഴിപ്പുറം കിഴക്കെ ജുമുഅ: മസ്ജിദില്‍ നടന്നു.
വീട്ടിലും പള്ളിയിലുമായി നടന്ന ജനാസ നമസ്ക്കാരങ്ങള്‍ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങളും നേതൃത്വം നല്കി.
എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍ എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, എം. ഉമ്മര്‍, പി.ടി എ റഹീം, പി ഉബൈദുള്ള, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി, അബ്ദുറഹിമാന് രണ്ടത്താണി, പി.എം.എ സലാം അരിമ്പ്ര മുഹമ്മദ്, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കുറുക്കോളി മൊയ്തീന്, എം.കെ ബാവ, പി.വി മുഹമ്മദ് അരീക്കോട്, സുഹ്റ മമ്പാട്, കുട്ടി അഹമ്മദ് കുട്ടി, ഹനീഫ പുതുപ്പറമ്പ്, ഡോ. പുത്തൂര്‍ റഹ്മാന്, പി.കെ കുഞ്ഞു, പി.കെ അസ്ലു, പി.എ റഷീദ്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്, സി.സുലൈമാന്‍ മുസ്ലിയാര്, വി.പി അബ്ദുള്‍ ഹമീദ്, ഡോ. ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
കുഴിപ്പുറത്ത് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ടി.ടി. ബീരാവുണ്ണി അധ്യക്ഷനായി.
ഒ.കെ.കുഞ്ഞാവ മുസ്ലിയാര്, എം.എം.കുട്ടി മൗലവി, ഒ.കെ.കുഞ്ഞിമോന്, പി.മുഹമ്മദ് കുട്ടി, വി.എസ്.ബഷീര്‍, ടി.മൊയ്തീന് കുട്ടി, എ.എ.മുഹമ്മദ് കുട്ടി, സി.ഹസ്സന്, ടി.മുഹമ്മദ്, എം.ടി.ആഷിഖ്, ടി.അലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."