പത്തുദിവസത്തിനകം മൂന്ന് അപകടങ്ങള്‍
തിരൂരങ്ങാടി: ദേശീയപാത തലപ്പാറയില്‍ അപകടം തുടര്‍ക്കഥയാവുന്നു. പത്തുദിവസത്തിനകം നടന്നത് മൂന്ന് അപകടങ്ങള്‍. വന്‍ദുരന്തങ്ങള്‍ വഴിമാറിയതാവട്ടെ തലനാരിഴയ്ക്ക്. തലപ്പാറയ്ക്കും വലിയപറമ്പിനുമിടയിലെ പാലത്തിനു സമീപമാണ് ഇന്നലെയും അപകടം നടന്നത്.
രാവിലെ ആറുമണിക്ക് കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ദേശീയപാതയുടെ സുരക്ഷാവേലി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച തലപ്പാറ ടൗണില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ടിരുന്നു.തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് ഗ്യാസുമായി പോയ ടാങ്കറാണ് നിയന്ത്രണം വിട്ട് ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചുനിന്നത്.
കഴിഞ്ഞ 15 ന് തലപ്പാറ ടൗണില്‍ ദേശീയപാതയില്‍ ചരക്കുലോറി മറിഞ്ഞിരുന്നു. വളവും തിരിവും ചെമ്മാട് റോഡ് ജങ്ഷനും ഒന്നിച്ചുള്ള തലപ്പാറയില്‍ വിവിധ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ദേശീയപാതയിലെ വേഗതാ നിയന്ത്രണത്തിന് വലിയ പറമ്പിന് അടുത്ത് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ വേഗതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല. തലപ്പാറയ്ക്കും വലിയപറമ്പിനുമിടയില് റോഡ് വേണ്ടത്ര വീതിയില്ലാത്തതും ചെറിയ കയറ്റിറക്കവും വളവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."