നാലു വള്ളങ്ങള്‍ മറിഞ്ഞു, ഒഴുക്കില്‍പെട്ടത് പതിനാറുപേര്‍
കോവളം: ക്രിസ്മസ് ദിനത്തില്‍ സ്ത്രീകളടക്കമുള്ള ഉല്ലാസയാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വള്ളങ്ങള്‍ മറിഞ്ഞുïായ അപകടങ്ങള്‍ കോവളം തീരത്തെ ആശങ്കയിലാക്കി. ലൈഫ്ഗാര്‍ഡുകളുടെയും മത്സ്യത്തൊഴിലാളികളുടെയും സമയോചിത ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ ലൈറ്റ് ഹൗസ് ബീച്ചിലെ കടലിലാണ് ആദ്യവള്ളം മറിഞ്ഞത്. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുകള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് ഉല്ലാസയാത്ര നടത്തുകയായിരുന്ന മറ്റ് മൂന്ന് വള്ളങ്ങള്‍കൂടി കടലില്‍ മറിഞ്ഞത്. ഇവിടെ ലൈഫ് ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളുമാണ് രക്ഷകരായത്.
വിഴിഞ്ഞം, കരുംങ്കുളം, പൂന്തുറ, വലിയതുറ എന്നിവിടങ്ങളില്‍ നിന്ന് ഉല്ലാസയാത്രക്കാരുമായി കോവളത്തെത്തിയ ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങളാണ് അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരയില്‍പ്പെട്ട് മറിഞ്ഞത്.ഇതില്‍ ഒരുവള്ളത്തിന്റെ എന്‍ജിന്‍ കടലില്‍ കാണാതായി. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് ഇത് കïെടുത്തത്.
ഇതിനിടയില്‍ കടലില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട സ്വീഡന്‍ കാരനെയും ഡല്‍ഹി സ്വദേശിയെയും ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളങ്ങളിലുïായിരുന്നവരടക്കം 16 പേരെയാണ് ക്രിസ്മസ് ദിനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ്.
സൂപ്പര്‍വൈസര്‍മാരായ സിസില്‍ പെരേര, ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡുകളായ ബിര്‍ജിന്‍,രമേശ്, രതി, അനില്‍കുമാര്‍, മുരുകന്‍ സുരേന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരില്‍ ബിര്‍ജിന്‍ ഒരു മണിക്കൂറിനുള്ളില്‍ ആറുപേരെയാണ് രക്ഷപ്പെടുത്തിയത്.
ക്രിസ്മസ് ദിനത്തില്‍ സ്വദേശികളുടെയും വിദേശികളുടെയും വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. സുരക്ഷയൊരുക്കാന്‍ നിയമപാലകരും ലൈഫ് ഗാര്‍ഡുകളും ഏറെ വിയര്‍പ്പൊഴുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."