ആര്യശാലയില്‍ ഗ്ലാസ് കടയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം: ആര്യശാലയില്‍ ഗ്ലാസ് കട കത്തിനശിച്ചു. കിള്ളിപ്പാലത്തുനിന്ന് ചാലയിലേക്കുള്ള റോഡില്‍ ആര്യശാല ജങ്ഷനിലെ പുഞ്ചിരി ഗ്ലാസ് ഹൗസ് എന്ന സ്ഥാപനമാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുïായതായാണ് പ്രാഥമിക വിവരം.
ഇന്നലെ പുലര്‍ച്ചെ രï് മണിയോടെയായിരുന്നു സംഭവം. തിരുമല കുശര്‍കോട് ശ്രീഭദ്രയില്‍ രതീഷ് വാടകക്കെടുത്ത് നടത്തുന്ന കടയാണ് കത്തിനശിച്ചത്.
രï് നിലകളിലായി പ്രവര്‍ത്തിച്ചുവരുന്ന കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
വഴിയാത്രക്കാരാണ് രാത്രിയില്‍ കടയുടെ മുകളിലത്തെ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നത് കïത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള പൂക്കടയില്‍ രാത്രിയില്‍ പണിയെടുക്കുകയായിരുന്ന ഗ്ലാസ് കടയിലെ ജീവനക്കാരനായ ദാസന്, സന്തോഷ് എന്നിവര്‍ പൊലിസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
ചെങ്കല്ചൂളയില്നിന്നും ആദ്യ യൂനിറ്റ് ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. കടയുടെ മേല്‍ക്കൂര കത്തി തീനാളങ്ങള്‍ ഉയര്‍ന്നുപൊങ്ങിയത് സമീപത്തെ മറ്റ് കടകളിലേക്കും തീ വ്യാപിക്കുമെന്ന ആശങ്കക്ക് ഇടയാക്കി. ചാക്ക, വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ പത്ത് യൂനിറ്റ് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തി രïര മണിക്കൂര്‍ സമയമെടുത്താണ് തീ പടരാതെ നിയന്ത്രിച്ചത്. തൊട്ടടുത്തുള്ള തമിഴ്നാട് സ്വദേശിയുടെ ടീ സ്റ്റാളിനും ജൂവലറി കെട്ടിടത്തിന്റെ ചുമരുകള്‍ക്കും സാരമായ നാശനഷ്ടങ്ങള്‍ ഉïായിട്ടുï്.
ഫയര്‍ഫോഴ്സിന്റെ കഠിന പരിശ്രമംകൊï് മാത്രമാണ് തീ ആളിപ്പടര്‍ന്ന് കൂടുതല്‍ നാശനഷ്ടങ്ങളുïാകുന്നത് ഒഴിവാക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."