HOME
DETAILS
MAL
കൊലപാതക ശ്രമ കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍
backup
December 26 2016 | 19:12 PM
പാറശാല: യുവാവിനെ വീട്ടില്‍കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കഞ്ചാവുമായി പാറശാല റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുതുപറമ്പില്‍ ഹൗസ് അഴകത്ത് പടി വീട്ടില്‍ അഭിലാഷ് (29) , രാമങ്കരി മിത്രക്കര വീട്ടില്‍ ശ്യാംകുമാര്‍ (33) എന്നിവരാണ് കഴിഞ്ഞദിവസം മധുരെ-പുനലൂര്‍ ട്രെയിനില്‍ പരിശോധനയ്ക്കിടെ പിടിയിലായത്. പൊലിസിനെ കï് ഓടാന്‍ ശ്രമിക്കവേയാണ് രï് പേരും പിടിയിലായത്.
ഈ കഴിഞ്ഞ ഓഗസ്റ്റ് 26 ന് രാമങ്കരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാമ്പഴക്കരയിലെ സാബുവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പാറശാല റെയില്‍വേ എസ്.ഐ അനില്‍കുമാര്‍ , എ.എസ്.ഐഷിബു , ഹര്‍ഷന്‍ , പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."