മാനസിക രോഗിയായ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു
കുന്നംകുളം: മാനസിക രോഗിയായ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. ഞായറാഴ്ച വൈകീട്ട് 5 ഓടെ കുന്നംകുളം ഗുരുവായൂര്‍ റോഡിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 10 വര്‍ഷത്തിലേറെയായി കുന്നംകുളം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ആന്ദ്ര സ്വദേശിയായ ഗണേശ് (46) നാണ് മര്‍ദനമേറ്റത്.
മാനസിക രോഗിയായ ഇയാള്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നത് കïെത്തിയ ഹോം ഗാര്‍ഡും, ഇയാളുടെ സാന്നിധ്യത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് മര്‍ദിച്ചത്. മാനസിക രോഗിയായ ഇയാള്‍ കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചു തുടങ്ങിയതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, വാഹനങ്ങളിലെത്തിയവരും ഇയാളെ റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്തു വീണു.
ഈ സമയത്താണ് തൊട്ടടുത്ത് ട്രാഫിക്ക് നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാര്‍ഡ് സുരേഷ് കുമാറെത്തിയത്. വന്നയുടന്‍ എന്താണെന്നന്വേഷിക്കുക കൂടി ചെയ്യാതെ അയാളെ മര്‍ദിക്കുകയും ബൂട്ടിട്ട കാലുകൊï് അയാളുടെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു.
ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ നാട്ടുക്കാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും കൈ കാലുകള്‍ കൂട്ടി പിടിച്ച് പരിസരത്തെ കെട്ടിടത്തിന് മുന്നിലേക്ക് വലിച്ചെറിയുകയുമാണുïായത്. വീണുകിടന്ന ഇയാള്‍ അല്പ സമയത്തിനകം എഴുന്നേറ്റ് വീïും റോഡിലേക്കിറങ്ങിയെങ്കിലും പൊലിസ് ഇയാളെ വിലങ്ങുവെച്ച് സ്റ്റേഷനിലേക്ക് കൊï്പോയി.പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."