സുന്നി ബാലവേദി സ്ഥാപക ദിനം ആചരിച്ചു
തൊടുപുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ കീഴില്‍ ധര്‍മ്മബോധവും നന്മയുടെ സംസ്കാരവും വിദ്യാര്‍ഥികളില്‍ വളര്‍ത്തി നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ രൂപീകൃതമായ സമസ്ത കേരള സുന്നി ബാലവേദി സ്ഥാപക ദിനം വിവിധ മദ്റസകളില്‍ വിപുലമായി ആചരിച്ചു. 'സുകൃത ബാല്യം ഭാവിയുടെ സുഗന്ധം' എന്നതായിരുന്നു സമ്മേളന പ്രമേയം.
ഇടുക്കി ജില്ലാതല ഉദ്ഘാടനം വണ്ണപ്പുറം നൂറുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ എസ്.ബി.വി ജില്ലാ ചെയര്മാന് ശിഹാബുദ്ദീന് വാഫി നിര്‍വഹിച്ചു.
ടൗണ്‍ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് അന്‍വരി അധ്യക്ഷനായി. റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ കരീം മൗലവി പതാക ഉയര്‍ത്തി.
എസ്.ബി.വി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് കുന്നം സ്ഥാപകദിന സന്ദേശം നല്കി. ജമാഅത്ത് പ്രസിഡന്റ് കക്കാട്ട് പരീത് ഹാജി, മദ്റസാ സെക്രട്ടറി ഷാജഹാന് കൈനിക്കല്‍, ഉസ്മാന് മൗലവി, താജുദ്ദീന് മൗലവി, സലിം ഫൈസി, സുബൈര്‍ മൗലവി, അബുബക്കര്‍ മൗലവി, അല്‍ത്താഫ്, ഷെഫിന് തുടങ്ങിയവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."