പദ്ധതികള്‍ ആഴ്ചതോറും അവലോകനം ചെയ്യണമെന്ന് മന്ത്രി കെ.ടി ജലീല്‍
ആലപ്പുഴ: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി അവലോകനം ആഴ്ചകള്‍ തോറും വേണമെന്ന് മന്ത്രി കെ ടി ജലീല്‍.
ജനറല്‍, എസി.സി.പി., ടി.എസ്.പി വിഭാഗങ്ങളിലായി ലഭിച്ച 306.06 കോടി രൂപയുടെ ബജറ്റ് വിഹിതത്തില്‍ കഴിഞ്ഞ 22വരെയായി 66 കോടി രൂപയാണ് ആലപ്പുഴ ചെലവഴിച്ചത്. കഴിഞ്ഞ 18 മുതല്‍ നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി കാണുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആഴ്ചതോറും ജില്ലാതലത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍ പദ്ധതി പുരോഗതി അവലോകനം ചെയ്യണം.
സാങ്കേതികാനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് പലയിടത്തും പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ കാരണമായതായി കണ്ടെത്തിയത്. പദ്ധതികള്‍ യഥാസമയം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താത്തതും ഒരു കാരണമാകുന്നുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍് കേരള മിഷന്റെ ഒരു ജീവനക്കാരനെ പ്രത്യേകമായി ജില്ല പഞ്ചായത്തുകളിലേക്ക് അനുവദിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പഞ്ചായത്തുകള്‍ ഉള്‍പ്പടെയുള്ള ഐ.കെ.എം. ജീവനക്കാരുടെ ഹാജര്‍ പുസ്തകം ജില്ല പഞ്ചായത്തില്‍ സൂക്ഷിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."