കപ്പേള തകര്‍ത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കോതമഗലം: വിവാദമായ നങ്ങേലിപ്പടി സെന്‍സെബാസ്റ്റ്യന്‍ കപ്പേള തകര്‍ത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പൊലിസ് വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നില്ലന്ന് പള്ളിവികാരിയും ഇടവകക്കാരും.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരുന്നത് വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് വികാരി ജോര്‍ജിപള്ളിക്കുന്നേല്‍. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി നാരിയേലില്‍ എല്‍ഡിന്‍ (23),നെല്ലിക്കുഴി സ്വദേശിയും ഇപ്പോള്‍ പുന്നേക്കാട് വാടകയ്ക്കുതാമസിക്കുകയും ചെയ്യുന്ന കൊച്ചുവീട്ടീല്‍ മനു (28)തൃക്കാരിയൂര്‍ ആയക്കാട് മങ്ങാട്ടുവീട്ടില്‍ ബിനില്‍(26) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ മാസം18ന് രാത്രിയാണ് നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയുടെ നങ്ങേലിപ്പടിയിലെ സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയുടെ ഗ്ലാസ്സ് ഡോറുകള്‍ തകര്‍ക്കപ്പെട്ടത്.19ന് പുലര്‍ച്ചെയാണ് ഇത് വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോതമംഗലം പൊലിസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിശ്വാസികള്‍ പ്രധിഷേധവുമായി രംഗത്തിറങ്ങി. കപ്പേളക്കുമുന്നില്‍ നടന്ന പ്രധിഷേധയോഗത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തിരുന്നു.പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ വിവിധകോണുകളില്‍ നിന്നും പോലീസിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് ദേവാലയത്തില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പിടിയിലായ പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള കുറ്റം. 18ാം തീയതി പ്രതികള്‍ മൂവരും മദ്യപിച്ച് കപ്പേളയിലെത്തി.കപ്പേളയില്‍ പ്രവേശിച്ച് പുണ്യാളനെ കെട്ടിപ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു ലക്ഷ്യം. നോക്കിയപ്പോള്‍ ചില്ലുവാതില്‍ പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തള്ളി അകത്തേക്കുതുറക്കാന്‍ നോക്കിയപ്പോള്‍ ചില്ല് തകര്‍ന്നു വീണു.
നാട്ടില്‍ നില്‍ക്കാന്‍ ഭയമായതിനാല്‍ മാറിനിന്നു.സംഭവത്തെക്കുറിച്ച് പ്രതികളില്‍ നിന്നും പൊലിസ് പുറത്തുവിട്ട വിവരം ഇതാണ്.സി.സി ടി.വി കാമറയില്‍ നിന്നും കപ്പേള തകര്‍ക്കുന്നതിന്റെ ദൃശ്യം ലഭിച്ചതായുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കൊപ്പം പ്രതികള്‍ സ്റ്റേഷനില്‍ഹാജരാവുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.
എന്നാല്‍ പൊലിസ് പുറത്തുവിട്ടവിവരം അപ്പാടെ വിശ്വസിക്കാന്‍ തയ്യാറല്ലന്നാണ് വിശ്വാസികളുടെ പക്ഷം.12 എം.എം ഘനമുള്ള വാതിലില്‍ ഘടിപ്പിച്ചിട്ടുള്ള ചില്ലുകള്‍ എത്ര ശക്തിയില്‍ തള്ളിയാലും നിലത്തുവീഴില്ലന്നാണ് തങ്ങളിലേറെപ്പേരും വിശ്വസിക്കുന്നതെന്ന് പള്ളി ട്രസ്റ്റി ആന്റണി ജോണ്‍ പറഞ്ഞു.അഥവാ പൊലിസ് വെളിപ്പെടുത്തിയ തരത്തില്‍ ഗ്ലാസ്സ് തകര്‍ന്നുപതിച്ചിരുന്നെങ്കില്‍ പ്രതികള്‍ക്ക് പരിക്കേല്‍ക്കുന്നതിന് സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പിടിയിലായവരുടെ ദേഹത്ത് പോറല്‍ പോലുമേറ്റിട്ടില്ലന്നുള്ളത് ഏറെ ദൂരൂഹത സൃഷ്ടിച്ചിരിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.നിലവിലെ സാഹചര്യത്തില്‍ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥകുറ്റവാളികള്‍ ഇവരാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലന്നും പൊലിസ് നടപടികളെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ രേഖാമൂലം ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വികാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."