HOME
DETAILS

ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

  
backup
May 24 2016 | 00:05 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d

കോട്ടയം : കാലവര്‍ഷത്തിനു മുന്നോടിയായുളള വേനല്‍മഴയുടെ സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടയുളള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.
കടുത്തപനിയും ശരീരവേദനയും പ്രധാന ലക്ഷണങ്ങളാണ്. തലവേദന, സന്ധികളില്‍ വേദന, തൊലിപ്പുറമെ തടിപ്പുകള്‍, കണ്ണിനു പിന്നിലുളള വേദന, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ അധികരിച്ച് ഗുരുതരാവസ്ഥയില്‍ എത്തും. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്ന് ലഭ്യമല്ലെങ്കിലും അനുബന്ധമായുണ്ടാകുന്ന സങ്കീര്‍ണ്ണതകളെ ചികിത്സിച്ചു ഭേദമാക്കേണ്ടതാണ്. വിശ്രമത്തോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഒരാഴ്ചയിലധികം ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍  മുട്ടയിട്ടു പെരുകുന്നത്. വീടിനുളളിലോ പരിസരങ്ങളിലോ തുറന്നു വെച്ച വെള്ളം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. ടയര്‍, ചിരട്ട, റബ്ബര്‍ മരങ്ങളില്‍ പാല്‍ ശേഖരിക്കുന്ന കപ്പുകള്‍, വലിച്ചെറിയപ്പെട്ടതോ അല്ലാത്തതോ ആയ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മഴവെള്ളം കെട്ടികിടക്കാതെ ശേഖരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യണം.
വേനല്‍മഴയോടുകൂടി എലിപ്പനിയും കൂടിവരാനുളള സാദ്ധ്യതയുണ്ട്. എലി, നാല്‍ക്കാലികള്‍, കരണ്ടുതിന്നുന്ന മറ്റ് ജീവികള്‍ തുടങ്ങിയവയുടെ മൂത്രം മലിനമാക്കിയ വെളളമോ മണ്ണോ ആയുളള സമ്പര്‍ക്കമാണ് എലിപ്പനിക്ക് പ്രധാന കാരണം.  തുടക്കത്തില്‍ ചികിത്സ തേടണം.   
 കാര്‍ഷിക മേഖലയിലും തൊഴിലുറപ്പു മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. പനിയുളളവര്‍ സ്വയം ചികിത്സ ഒഴിവാക്കി എലിപ്പനിയല്ലെന്ന് ഉറപ്പുവരുത്തണം.
     മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ശക്തിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി ഓരോരുത്തരുടേയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  7 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  10 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  31 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  40 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago