HOME
DETAILS

ജമാഅത്ത് യു.എ.ഇ കമ്മിറ്റി സുവര്‍ണം പ്രവാസി അവാര്‍ഡ് വിതരണം ചെയ്തു

  
backup
December 26, 2016 | 9:36 PM

%e0%b4%9c%e0%b4%ae%e0%b4%be%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 

ഉദുമ: പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ പ്ലസ്ടു പരീക്ഷയിലും, ഉദുമ പടിഞ്ഞാര്‍ മഹല്ലുതലത്തില്‍ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദൃാര്‍ഥികള്‍ക്ക് പടിഞ്ഞാര്‍ മുഹ്‌യദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും യു.എ.ഇ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി.കെ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയല്‍ സുവര്‍ണം പ്രവാസി അവാര്‍ഡ് വിതരണം ചെയ്തു. സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് സഹീറ, ഖുര്‍ആന്‍ ഹാഫിള് മഖ്‌സൂദ, മംഗളൂരു യൂനിവേഴ്‌സിറ്റിയില്‍ എം.ബി.ബി.എസിന് ഒന്നാം റാങ്ക് നേടിയ ആയിഷത്ത് സുമൈസ, മംഗളൂരു യൂനിവേഴ്‌സിറ്റിയില്‍ എം.സി.എക്ക് ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഷബാന, ബീഫാമിന് ഒന്നാം റാങ്ക് നേടിയ റുബീന, കെ ഫാത്തിമത്ത് നൗഫറ, പി.ജി.ഡി.സി.എയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് സഫീദ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ജെംസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.വി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മുഖ്യാതിഥിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയുമായിരുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ, കെ.വി കുഞ്ഞിരാമന്‍ ഗുരു സ്മരണ പ്രഭാഷണം നടത്തി.
ഓര്‍മ പുസ്തകം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് പ്രകാശനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, മെമ്പര്‍ കെ.വി അപ്പു, പി.എം ഹാരിസ്, ജമാഅത്ത് സെക്രട്ടറി എസ്.വി അബ്ദുല്ല, ജെംസ് പ്രിന്‍സിപ്പല്‍ വി.ഡി ജോസഫ്, കെ.കെ മുഹമ്മദ് ഷാഫി ഹാജി, അബൂബക്കര്‍ വിളയില്‍, ഷാഫി ഹാജി സ്പീഡ് വെ, ഹസൈനാര്‍ ഹാജി, സി.എം മുഹമ്മദ് ഷാഫി ഹാജി, കെ.വി മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  14 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  14 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  14 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  14 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  14 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  14 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  14 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  14 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  14 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  14 days ago