സര്‍ഗാലയയില്‍ ചിത്രകലയുടെ വിസ്മയം
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയില്‍ ഇന്ത്യയിലെയും ഉഗാണ്ടയിലെയും ചിത്രകലയുടെ വര്‍ണവിസ്മയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഉഗാണ്ടയില്‍ നിന്നുള്ള കലാകാരന്മാരായ ജോസ്ലിന് ആന്‍ഡലിന്‍, മറിയം നന്ഡാവുല, ഗോണ്ട ഗോത്ര എന്നിവുരും മധ്യപ്രദേശ് സ്വദേശികളായ കൈലാഷ് പ്രധാന്, ദ്വാരക പ്രശസ്ത് എന്നിവരുമാണ് മേളയില്‍ ചിത്രകലയുടെ വിസമയം തീര്‍ക്കുന്നത്.
കൂടാതെ ബിഹാര്‍ സ്വദേശികളായ ദേവേന്ദ്ര കുമാര്‍-രേണു ദേവി ദമ്പതിമാരും രാമചിത്ര പസ്വാനും മധുബാനി ചിത്രകലയുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി മേളയിലുണ്ട്. ഭോപ്പാല്‍ മിനിയേച്ചര്‍ ചിത്രകലയില്‍ 40 വര്‍ഷത്തെ പരിചയമുള്ള രാജസ്ഥാന് സ്വദേശിയായ ശങ്കര്‍ ലാലും മേളയ്ക്ക് മാറ്റുകൂട്ടുന്നു. 25 വര്‍ഷങ്ങളായി സ്വര്‍ണ ചിത്രകലയുള്പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കുന്ന രാജസ്ഥാന് സ്വദേശി വിഷ്ണു സോണിയും കോഫി പെയ്ന്റിങ്ങില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോഴിക്കോട് സ്വദേശി സല്‍മ സലീമിന്റെ ചിത്രങ്ങളും സന്ദര്‍ശകരുടെ മനംകവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."