HOME
DETAILS

ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രം ഇടപെടുമെന്ന് സുഷമ സ്വരാജ്

  
backup
December 27, 2016 | 4:08 AM

%e0%b4%9f%e0%b5%8b%e0%b4%82-%e0%b4%89%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: യമനിലെ ഏദനില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രം ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

ഓരോ ഇന്ത്യക്കാരന്റേയും ജീവന്‍ വിലപ്പെട്ടതാണ്. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും സുഷമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്  ജീവനു വേണ്ടി യാചിക്കുന്ന വൈദികന്റെ പുതിയ വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യക്കാരനായതിനാലാണ് തന്നെ ആരും രക്ഷിക്കാത്തതെന്നും മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നെങ്കില്‍ ഇതിനകം സഹായം ലഭിക്കുമായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു. 55 കാരനായ ടോം ക്ഷീണിതനാണെന്നാണ് യൂട്യൂബില്‍ നിന്ന് വ്യക്തമാകുന്നത്. വാക്കുകളില്‍ നിരാശയും ദുഃഖവും നിഴലിക്കുന്നു. തന്റെ മോചനത്തിന് തട്ടിക്കൊണ്ടുപോയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ലെന്ന് സന്ദേശത്തിലുണ്ട്. യൂറോപ്യന്‍ പുരോഹിതനാണെങ്കില്‍ തന്റെ സ്ഥിതി ഇതാകുമായിരുന്നില്ല. ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയെ മോചിപ്പിച്ചകാര്യം അദ്ദേഹം എടുത്തുപറഞ്ഞു.

സലേഹ് സലേം എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് വിഡിയോ അപ്്‌ലോഡ് ചെയ്തത്.

കോട്ടയം പാലാ രാമപുരം സ്വദേശിയായ ഫാ.ടോമിനെ ഐ.എസ് അനുകൂലികള്‍ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിന് മദര്‍ തെരേസാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വയോധിക സംരക്ഷണ കേന്ദ്രത്തില്‍ വച്ചാണ് സംഭവം. കന്യാസ്ത്രീകളും അന്തേവാസികളുമടക്കം 16 പേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദുഃഖ വെള്ളി ദിനത്തില്‍ ഫാ.ടോമിനെ ക്രൂശിക്കുമെന്ന് ഐ.എസ് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇദ്ദേഹത്തിന്റെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago