മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: നോട്ടുനിരോധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍, അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
നോട്ടുനിരോധനത്തെ തുടര്‍ന്ന് അസംഘടിത മേഖലയിലുണ്ടായ പ്രതിസന്ധിയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യം പ്രധാനമന്ത്രി പരിശോധിക്കും. എന്നാല്‍ യോഗത്തിന്റെ പ്രധാന ഉദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തെയും യോഗം വിലയിരുത്തും.
മുന്‍ ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍ മൊണ്ഡേക് സിങ് അലുവാലിയ നോട്ടുനിരോധനത്തിനെതിരേ വിമര്‍ശനമുന്നയിച്ചത് യോഗം ചര്‍ച്ച ചെയ്തേക്കും.
രാജ്യത്തിന്റെ ഏതൊക്കെ മേഖലയെ നോട്ടുനിരോധനം പിന്നോട്ടടിച്ചുവെന്ന് വിലയിരുത്തി അതിനനുയോജ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."