HOME
DETAILS

സഊദിയിൽ പുതിയ നോട്ടുകളെത്തി; ജനങ്ങൾക്ക് ദുരിതമില്ലെന്നത് ശ്രദ്ധേയം

  
backup
December 28, 2016 | 3:55 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%86%e0%b4%a4

 ദമ്മാം: സഊദിയിൽ പുതിയ നോട്ടുകളെത്തി. പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളായിരിക്കും ഘട്ടം ഘട്ടമായി ഇനി മുതല്‍ രാജ്യത്ത് ഇടപാടുകള്‍ക്ക് ഉപയോഗിച്ചു തുടങ്ങുക. എന്നാല്‍ പഴയ നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കി ജനങ്ങൾക്ക് പ്രയാസമുണ്ടാവാത്ത രീതിയിലാണ് സഊദി അറേബ്യ പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നത്. 

സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ നോട്ടുകളും നാണയങ്ങളുമാണ്  സഊദി കേന്ദ്ര ബാങ്കായ ‘സാമ’ പുറത്തിറക്കിയത്. സഊദി കറൻസിയുടെ ആറാമത് പതിപ്പായി ഇറങ്ങിയ പുതിയ നോട്ടുകൾ ലോകോത്തര ഗുണ നിലവാരം കാത്തു സൂക്ഷിക്കുന്നതും അതീവ സുരക്ഷാ മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്നതാണ്. പുതിയ നോട്ടുകളോടൊപ്പം നാണയങ്ങളിലും പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്. 2 റിയാലിന്റെയും 1 റിയാലിന്റെയും നാണയങ്ങൾക്ക് പുറമേ 50 ഹലാല (പൈസ), 25 ഹലാല, 10 ഹലാല , 5 ഹലാല 1 ഹലാല എന്നിവയും സാമ പുറത്തിറക്കിയവയിൽ പെടുന്നു. ഇതോടനുബന്ധിച്ച് 1 റിയാലിന്റെ നോട്ടുകൾ പ്രിന്റ് ചെയ്യുന്നത് സാമ നിർത്തലാക്കുകയും ചെയ്തു.

പഴയ നോട്ടുകൾ ഇപ്പോഴും രാജ്യത്ത് സാധുവാണ്. ഘട്ടം ഘട്ടമായാണ് ഇവ  പിൻ വലിക്കുക. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാവാത്ത രീതിയിലാണ് സഊദി അറേബ്യ പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നത്. പഴയ നോട്ടുകള്‍ അപ്രത്യക്ഷമാകുവാന്‍ ഏകദേശം അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, മറ്റു പൊതു ജനം കൂടുതലായി ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇടപാടുകൾ നടത്തുമ്പോൾ തിരിച്ചു നൽകുക പുതിയ നോട്ടുകളായിരിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  14 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  14 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  14 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  14 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  14 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  14 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  14 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  14 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  14 days ago