പാറക്കപ്പാടത്ത് കോട്ടപ്പുഴയ്ക്ക് കുറുകെ തടയണ കെട്ടി
പൂക്കോട്ടുംപാടം : നീരൊഴുക്ക് കുറഞ്ഞതോടെ പാറക്കപ്പാടത്ത് കോട്ടപ്പുഴയ്ക്ക് കുറുകെ തടയണ കെട്ടി. അമരമ്പലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തകരാണ് തടയണ നിര്‍മിച്ചത്. മഴ കുറഞ്ഞതോടെ പുഴയില്‍ വെള്ളം കുറഞ്ഞതു കാരണം പരിസരങ്ങളിലെ കിണറുകള്‍ വറ്റാന്‍ തുടങ്ങിയതും കുളിക്കാനും അലക്കാനും പ്രയാസം അനുഭവപ്പെടുന്നതുമാണ് പുഴയില്‍ തടയണ നിര്‍മാണത്തിന് പ്രേരിപ്പിച്ചത്.
ജെ.സി.ബി ഉപയോഗിച്ച് ചിറ കെട്ടിയാണ് പുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തിയിട്ടുള്ളത്.15,000 രൂപ ചെലവഴിച്ചാണ് ഈ താല്‍ക്കാലിക തടയണ നിര്‍നിച്ചത്. കോട്ടപ്പുഴയെ വെള്ളത്തിന് ആശ്രയിക്കുന്ന ഈ പ്രദേശത്ത് ഏകദേശം 500 പരം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഈ തടയണകൊണ്ടണ്ട് ഒരു പരിധി വരെ പരിസരത്തെ കിണറുകളിലെ ജലനിരപ്പ് നിലനിര്‍ത്താനാവുമെന്നു കരുതപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, ഇ.കെ മുഹമ്മദ്, അഷ്‌റഫ് മുണ്ടശ്ശേരി, എം റസാഖ്, ഫവാസ്പൂന്തുരുത്തി, പി.ജി സലാം, അഹമ്മദ് കുട്ടി, എ.കെ യൂസുഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."