കണ്ടനകം ബിവറേജസ് മാറ്റുന്നതിനുള്ള രഹസ്യനീക്കം ആരംഭിച്ചു
എടപ്പാള്‍: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകള് നീക്കം ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടണ്ടനകം ബിവറേജസ് മാറ്റുന്നതിനുള്ള രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 31നകം ഔട്ട്ലെറ്റുകള് മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടണ്ട്. ഇതിന്റെ ചുവട് പിടിച്ച് കണ്ടണ്ടനകത്തെ ഔട്ട്ലെറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ മദ്യശാല മാറ്റാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പുതിയ സ്ഥലം കണ്ടെണ്ടത്താന്‍ കഴിയാത്തതും കണ്ടെണ്ടത്തിയ സ്ഥലങ്ങളിലെ നാട്ടുകാര്‍ ബിവറേജസിനെതിരേ രംഗത്ത് വന്നതും ഈ നീക്കം ഉപേക്ഷിക്കുന്നതിന് കാരണമായി. നേരത്തെ വട്ടംകുളത്ത് സ്ഥലം കണ്ടെണ്ടത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആ ശ്രമം ഉപേക്ഷിച്ചത്.
പുതിയ സ്ഥലം കണ്ടെത്തണമെന്ന ബവ്കോ ഉന്നതാധികൃതരുടെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ടവര്‍ യോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടണ്ട്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായി ഉണ്ടണ്ടാകും എന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടക്കുന്നത്. സ്ഥലം കണ്ടെത്തി എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചശേഷം മാത്രം വിവരം പുറത്തുവിട്ടാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് അറിയുന്നത്. മദ്യശാലയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് കാലടി പഞ്ചായത്ത് ഭരണസമിതി രണ്ടു വര്‍ഷം മുന്‍പ് നിലവിലെ മദ്യശാലയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. അതേതുടര്ന്ന് പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് ഇപ്പോള്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."