ജീവനക്കാരിയെ പീഡിപ്പിച്ച ലാബുടമ അറസ്റ്റില്‍
കോതമംഗലം: ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ലാബ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. തങ്കളം പൂവത്തുംചുവട്ടില്‍ നാസറി(38)നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോതമംഗലം ഗവ.ആശുപത്രിപടിയിലെ മെഡിക്കല്‍ ലാബില്‍ പാര്‍ടൈം ജോലി ചെയ്തിരുന്ന തന്നെ പണാപഹരണം നടത്തിയെന്നാരോപിച്ച് ഇരുട്ടുമുറിയില്‍ ഏഴുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും തുടയില്‍ സിറിഞ്ചിന്റെ നീഡില്‍ (സൂചി) കുത്തിയിറക്കിയെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തില്‍ പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് വിധേയമാക്കിയ പെണ്‍കുട്ടിയില്‍ നിന്നും 17ന് പൊലിസ് മൊഴി രേഖപ്പെടുത്തി കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. ബാഹ്യഇടപെടലുകളെത്തുടര്‍ന്ന് അന്വേഷണം മരവിപ്പിക്കുകയായിരുവെന്ന് പരക്കെ ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യതത്.
ചെറുപ്പത്തിലെ അച്ഛന്‍മരിച്ചുപോയ യുവതിയുടെ വീട്ടില്‍ രണ്ട് പെണ്‍ക്കളും അമ്മയും മാത്രമാണുള്ളത്. അമ്മ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്. ഒരു സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനിയായ യുവതി ഫീസ് കൊടുക്കുവാന്‍ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം ഈ ലബോറട്ടറിയില്‍ കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ജോലിയ്ക്ക് പോയി തുടങ്ങിയത്. എല്ലാദിവസവും രാവിലെ 6.30 മുതല്‍ 10.30 വരെയാണ് ജോലി സമയം.
കഴിഞ്ഞ 16ന് രാവിലെ പതിവ്‌പോലെ ജോലിക്കെത്തിയ തന്നെ ലാബില്‍ സൂക്ഷിച്ചിരുന്ന 26000രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ എട്ട് മുതല്‍ ഉച്ചക്കഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയില്‍ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി തുടയില്‍ സിറിഞ്ചിന്റെ നീഡില്‍ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തികൊലപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തിയതായിട്ടുമാണ് യുവതി പൊലിസില്‍ മൊഴി നല്‍കിയത്.
കുത്തിയ ശേഷം സിറിഞ്ച് കറക്കി തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നതിനുള്ള ലാബ്ഉടമയുടെ നീക്കത്തിനിടെ നീഡില്‍ മാംസത്തിനുള്ളില്‍ വച്ച് ഒടിഞ്ഞിരുന്നുവെന്നും .കോലഞ്ചേരി മെഡിക്കല്‍കോളജില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത് നീക്കം ചെയ്തതെന്നും യുവതി പൊലിസിനു നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ നാസറിന്റെ ഭാര്യ ഷഹനയേയും ലാബിലെ മൂന്ന് ജീവനക്കാരെയും പൊലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ഒളിവിലാണന്നാണ് പൊലിസ് പറയുന്നത്. അറസ്റ്റിലായ നാസറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."