ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക്
ചേര്‍ത്തല: ക്ഷീരസംഘങ്ങളും മില്‍മയും ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തണ്ണീര്‍മുക്കം ക്ഷീരകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്.
പാല്‍വില വര്‍ധിപ്പിക്കുക, അശാസ്ത്രീയമായ സംഭരണചാര്ട്ട് പുനര്‍നിര്‍ണയിക്കുക, കാലിത്തീറ്റയുടെ അന്‍പത് ശതമാനം കര്‍ഷകര്‍ക്ക് സപ്സിഡി നല്‍കുക, കന്നുകുട്ടി പരിപാലനം പുനസ്ഥാപിക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് തണ്ണീര്‍മുക്കം ക്ഷീരകര്‍ഷക സമിതി പ്രസിഡന്റ് സി.വി ദേവസ്യ സെക്രട്ടറി, പി.ആര് ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എ.ഡി ാബു, യു ുവനേന്ദ്രനാഥ്, കെ.ജി രംഗരാജ്, വി.പി ധനപാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."