ആരാധകര്‍ക്ക് ആവേശമായി പഠാനെത്തി
കാസര്‍കോട്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്മാരില് ഒരാളും ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍നിര താരവുമായ യൂസുഫ് പഠാന് ആരാധകര്‍ക്ക് ആവേശമായി ജില്ലയിലെത്തി.
തളങ്കര മുസ്ലിം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെഗാ ഫഌഡ് ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ചെയ്യാനാണു അദ്ദേഹം എത്തിയത്. വ്യവസായിയും കെ.എം.സി.സി നേതാവുമായ യഹ്യ തളങ്കരയുടെ വീട്ടില്‍ വിശ്രമിച്ച താരത്തെ കാണാന്‍ നിരവധി ആരാധകരാണു വീടിനു മുന്പില് തടിച്ചുകൂടിയത്. പന്ത്രണ്ടോളം സെക്യൂരിറ്റി ഭടന്മാരോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഗള്‍ഫ് വ്യവസായിയായ എസ്.ബി.കെ സുല്‍ത്താന്‍ സമീറിനൊപ്പമാണു പത്താന് തളങ്കരയിലെത്തിയത്.
മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള രഞ്ജി താരങ്ങളടക്കം പ്രമുഖരാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഗ്രൗണ്ടിലിറങ്ങിയ താരം പ്രദര്‍ശന മത്സരത്തില്‍ കേരള രഞ്ജിതാരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീമിനോടാണു മത്സരത്തിനിറങ്ങിയത്. ടീമിനു വേണ്ടി ആദ്യം ഓവര്‍ പന്തെറിഞ്ഞ അസ്ഹറുദ്ദീന്റെ ആദ്യ പന്ത് സിക്സര്‍ പറത്തി കാണികളുടെ ആവേശം വാനോളമുയര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."