തോട് സംരക്ഷിക്കണമെന്ന്
കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തില്‍പെട്ട വാവനൂര്‍ മുതല്‍ ഭാരതപുഴ വരെ പുളിയപറ്റകായലിലൂടെ നീണ്ടുകിടക്കുന്ന തോട് മാലിന്യം കുമിഞ്ഞ് കൂടി സംരക്ഷിക്കാതെ നോക്ക് കുത്തിയാകുന്നു. 1971-72 കാലഘട്ടത്തിലാണ് അവസാനമായി തോട് പുതിക്കി വൃത്തിയാക്കിയെതെന്ന് പറയപ്പെടുന്നു. പിന്നീട് ഇത് വരെയും ജലസമൃദ്ധി നേടി തരുന്ന തോട് പുനസംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്നോട്ട് വരാത്തതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ് ഇപ്പോള്‍. തോട് ശരിയാക്കി മാലിന്യവിമുക്തമാക്കലോടെ തടയണകെട്ടി സംരക്ഷിക്കുകയാണങ്കില്‍ നാടിന്റെ ജലക്ഷാമം ഒരു പരിധിവരെ അകറ്റുവാനും പരിസരപ്രദേശത്തുള്ള കൃഷിക്ക് ഉപയോഗിക്കാനും സാധ്യമാകും.
അതെ സമയം ഈ തോട് നാഗലശ്ശേരി, പട്ടിത്തറ, തൃത്താല എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടതാണ്. അത് കൊണ്ട് തന്നെ പഞ്ചായത്തുകളില്‍ പലതവണ ജനപ്രതിനിധികളുടെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് പൗരസമിതിക്കാര്‍ വ്യക്തമാക്കുന്നു.
ഹരിതമിഷന്‍ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായി കിടക്കുന്ന തോട് പുനര്‍ നിര്‍മാണം നടത്തി സംരക്ഷിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."