2008ന് മുന്‍പ് നികത്തിയ ഭൂമിയില്‍ നിബന്ധനകളോടെ നിര്‍മാണ അനുമതി
പാലക്കാട്: ഈ വര്‍ഷത്തെ(2016) നെല്‍വയല്‍ സംരക്ഷണ(ഭേദഗതി) നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി ഒക്യൂപന്‍സി നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലാര്‍ പ്രകാരം 2008 ഓഗസ്റ്റ് 12ന് മുന്‍പ് നികത്തുകയോ നികത്തപ്പെടുകയോ ചെയ്തതും എന്നാല്‍ റവന്യൂ രേഖകളില്‍ നിലം വെറ്റ് ലാന്റ് നഞ്ച നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണാനുമതി നല്‍കുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലില്‍ അറിയിച്ചു.
ഇത്തരം ഭൂമി ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പെടാന്‍ പാടില്ല. നിര്‍മാണാനുമതി നല്‍കുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവരടങ്ങിയ ടീം സന്ദര്‍ശിച്ച് 2008ന് മുന്‍പ് നികത്തപ്പെട്ടതാണെന്ന് ഉറപ്പു വരുത്തുന്നതാണ്.
2008ന് മുന്‍പ് നിയമാനുസൃത നമ്പര്‍ ഉള്ള ഇത്തരം സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കോ അനുബന്ധ കൂട്ടിച്ചര്ക്കലുകള്ക്കോ നവീകരണം നടത്തുന്നതിനോ ഈ ഉത്തരവ് വഴി സാധ്യമാകും.
ഇത് സംബന്ധിച്ച അപേക്ഷകള്‍ രണ്ട് മാസത്തിനകം തീര്‍പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."