തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നേരെ പാകിസ്താന്‍ ഹാക്കര്‍മാരുടെ ആക്രമണം. 'കശ്മിരി ചീറ്റ' എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണു വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. 'മെസ് വിത് ദി ബെസ്റ്റ് ', 'ഡൈ ലൈക്ക് ദി റെസ്റ്റ് ' എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. തങ്ങള്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ സൈറ്റില്‍ കുറിച്ചു. ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ അധികം വൈകാതെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിക്കാനായി. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എ.ഐ.ഐ.എം.എസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്‌തെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് സിയാല്‍ വക്താവ് പി.എസ്. ജയന്‍ അറിയിച്ചു. വേേു:രശമഹ.മലൃീ എന്നാണു വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. മറ്റൊന്നും ഔദ്യോഗികമല്ലെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."