നോട്ട് അസാധുവാക്കല്‍: മോദിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേയുള്ള വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ച് വീണ്ടണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ പാടെ താളം തെറ്റിച്ച പരിഷ്‌ക്കാരം ഒരു ശതമാനത്തോളം വരുന്ന ധനികര്‍ക്ക് മാത്രമാണ് ഗുണമുണ്ടാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തു, രാജ്യം എത്രമാത്രം സാമ്പത്തികമായി അരക്ഷിതമായി, എത്ര ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നീ കാര്യങ്ങള്‍ മോദി ജനങ്ങളോട് വിശദീകരിക്കണം. കള്ളപ്പണത്തിനെതിരേയുള്ള യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി എന്നാണ് പറയുന്നത്. എല്ലാ യജ്ഞത്തിലും എന്തെങ്കിലുമൊക്കെ ബലി നല്‍കാറുണ്ട്. ഈ യജ്ഞത്തില്‍ ബലി നല്‍കിയത് പാവപ്പെട്ട ജനങ്ങളെയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചു നല്‍കണം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടണ്ടായ നഷ്ടം നികത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മോദി ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ചില രേഖകള്‍ നിരത്തി മോദിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും സഹാറ-ബിര്‍ള അഴിമതി ആരോപണം പരാമര്‍ശിച്ചുകൊണ്ടണ്ട് രാഹുല്‍ പറഞ്ഞു.
അതേസമയം പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ഭക്ഷ്യ ധാന്യങ്ങളുടെ വില പകുതിയായി കുറക്കണമെന്നും റാബി വിളകള്‍ക്ക് താങ്ങു വിലക്കു പുറമെ 20 ശതമാനം ബോണസ് നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന്റെ പ്രതിസന്ധിയില്‍ ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് ഇടക്കാലാശ്വാസമായി 25,000 രൂപ നല്‍കണം. തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും നോട്ട് നിരോധനത്തിന്റെ ഫലമായി തൊഴില്‍ നഷ്ടമായവര്‍ക്ക് മാര്‍ച്ച് 31വരെ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍
നോട്ട് നിരോധനത്തിനുശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചു?
രാജ്യത്തിന് എത്ര സാമ്പത്തിക നഷ്ടം വന്നു? എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി?
നോട്ട് അസാധുവാക്കല്‍ കാരണം എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി? ഇതില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി?
നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് എത്ര സാമ്പത്തിക വിദഗ്ധരുമായി മോദി ചര്‍ച്ച ചെയ്തു? അവര്‍ ആരൊക്കെയാണ് ?
നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറ് മാസം മുന്‍പ് 25 ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരു വിവരം പുറത്തുവിടാന്‍ തയാറാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."