HOME
DETAILS

മക്ക ക്രെയിന്‍ ദുരന്തം: ഓപറേറ്റര്‍ക്ക് മതിയായ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു വെളിപ്പെടുത്തല്‍

  
backup
December 29 2016 | 03:12 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%93

മക്ക: കഴിഞ്ഞ വര്‍ഷം ഹജ്ജ് സമയത്ത് നടന്ന ക്രെയിന്‍ ദുരന്തത്തില്‍ വിചാരണ നടപടികള്‍ മക്ക ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുന്നു. കേസില്‍ പിടിക്കപ്പെട്ടവരില്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ മതിയായ ലൈന്‍സ് ഇല്ലാത്തവരായിരുന്നു ഇവ കൈകാര്യം ചെയ്തവരെന്ന് കോടതിയില്‍ വ്യക്തമായി.

വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന വിചാരണ കോടതിയിലാണ് ഇത് വ്യക്തമായത്.
ക്രെയിന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തവരായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നതെന്ന് എഞ്ചിനീയര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം, പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഇതു മാത്രമാണ് ലംഘനമായി കണ്ടെത്തിയതെന്നാണ് അറിയുന്നത്. ക്രെയിനിന്റെ നിര്‍മാണം മുതല്‍ വിവിധ ഭാഗങ്ങളും മുഴുവന്‍ രേഖകളും എഞ്ചിനിയറിംഗ് ഭാഗങ്ങളും പരിശോധനക്കും വിചാരണക്കും വിധേയമാക്കിയിരുന്നു. കേസിന്റെ വിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

അന്വേഷണം നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ ( ബി ഐ പി) ഇവിടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന സഊദി ബിന്‍ലാദന്‍ കമ്പനിയിലെ ക്രെയിനുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നായി 170 പേരെ ചോദ്യം ചെയ്തിരുന്നു. ഹറമിലെ പരിസരങ്ങളിലെ ക്രെയിനുകളുമായി ബന്ധപ്പെട്ട കമ്പനികളിലെ ഉന്നതര്‍ തമ്മില്‍ കൈമാറ്റം ചെയ്ത ഇ-മെയില്‍, മറ്റു ഡോക്യുമെന്റുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

പ്രദേശത്തെ കാലാവസ്ഥ വിശകലനവും നടത്തിയാണ് അന്വേഷണം നടത്തിയത്. 200 മീറ്റര്‍ ഉയരവും 1350 ടണ്‍ ഭാരവുമുള്ള ക്രെയിനാണ് 2015 ഹജജിനു തൊട്ടു മുന്‍പത്തെ ദിവസം കനത്ത മഴയിലും കാറ്റിലും തകര്‍ന്നു വീണത്. 111 തീര്‍ത്ഥാടകരാണ് ദുരന്തത്തില്‍ മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago